• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 27, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അഗസ്ത്യാര്‍കൂട യാത്രയ്ക്ക്  ഇന്ന് തുടക്കമാകും

by Web Desk 06 - News Kerala 24
January 24, 2024 : 7:00 am
0
A A
0
അഗസ്ത്യാര്‍കൂട യാത്രയ്ക്ക്  ഇന്ന് തുടക്കമാകും

തിരുവനന്തപുരം: അഗസ്ത്യാര്‍കൂട യാത്രയ്ക്ക്  ഇന്ന് തുടക്കമാകും. പശ്ചിമഘട്ടത്തിലെ മലനിരകളിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കേരളത്തിലെ  ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനമാണ്. നെയ്യാർ,  പേപ്പാറ വന്യജീവി സങ്കേതങ്ങൾ, തമിഴ്നാട്ടിലെ കളക്കാട് – മുണ്ടൻതുറ കടുവാ സങ്കേതം എന്നിവയാണ് അ​ഗസത്യാർകൂടത്തെ വലയം ചെയ്യുന്നത്.

വിവിധങ്ങളായ ഔഷധസസ്യങ്ങൾ, ആരോഗ്യപച്ച, ഡ്യുറി ഓർക്കിഡ്, ചെങ്കുറുഞ്ഞി, കൊണ്ടപ്പന തുടങ്ങിയ തദ്ദേശീയമായ സസ്യങ്ങളുടെയും കലവറയാണ്  ഈ വനപ്രദേശം. നിത്യഹരിതവനം, ആർത്തവ്യത്യഹരിതവനം, ഇലകൊഴിയും വനം, പുൽമേട് , ഈറ്റക്കാടുകൾ, ചോല വനം, ഗിരി വനം  എന്നിങ്ങനെ വ്യത്യസ്തതകളുള്ള പ്രദേശവുമാണിവിടം. കടുവ,പുലി  ആന, കാട്ടുപോത്ത്, കരടി, മാനുകൾ വിവിധതരം കുരങ്ങു വർഗങ്ങൾ,  മലമുഴക്കി വേഴാമ്പൽ, മല മൈന, മാക്കാച്ചിക്കാട എന്നിങ്ങനെയുള്ള അപൂർവയിനം പക്ഷികൾ, രാജവെമ്പാല, മലമ്പാമ്പ്, അണലി ഉൾപ്പെടെയുള്ള  ഉരഗങ്ങൾ എന്നിങ്ങനെ ധാരാളം വന്യജീവികൾ ഇവിടെ അധിവസിക്കുന്നു.

യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ജൈവ സഞ്ചയ മേഖലയായി പ്രഖ്യാപിച്ച അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ  ഹൃദയഭാഗമാണ്. ആദിമ നിവാസികളായ  കാണിക്കാർ ഇവിടെ തിങ്ങിപാർക്കുന്നു. ആയുർവേദത്തിന്റെ ആചാര്യനായ അഗസ്ത്യാർമുനി  ഈ   ഗിരീശൃംഗത്തിൽ തപസ്സനുഷ്ഠിച്ചതായി വിശ്വസിക്കുന്നു. ബ്രിട്ടീഷുകാരനായ അലൻ ബ്രൗൺ എന്ന വാനനിരീക്ഷകൻ ഈ പർവ്വതത്തിനു മുകളിൽ  1855 ൽ ഒരു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു നിരീക്ഷണം നടത്തിയിട്ടുണ്ട്.

സമുദ്രനിരപ്പിൽ നിന്നും 1868 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  അഗസ്ത്യാർകൂടത്തിലേക്കുള്ള  ട്രെക്കിങ് മൂന്നുദിവസം നീണ്ടുനിൽക്കുന്നതാണ്. ഒരു വശത്തേക്ക് 20 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ ട്രക്കിംഗ്  ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ട്രക്കിങ് ആണ്. ബോണക്കാട് പിക്കറ്റിംഗ് സ്റ്റേഷനിൽ 7 മണി മുതൽ ചെക്കിംഗ് ആരംഭിക്കും. ഒൻപത് മണിക്ക് യാത്ര ആരംഭിക്കും. ടിക്കറ്റ് പ്രിൻറ് ഔട്ട്, ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്ത  ഐഡി, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും കരുതിയിരിക്കണം.

ഒന്നാം ദിവസം അതിരുമല ബേസ് ക്യാമ്പിൽ താമസിക്കാം. രണ്ടാം ദിവസം രാവിലെ ആറ് കിലോമീറ്റർ മല കയറി അഗസ്ത്യാർകൂടത്തിൽ പ്രവേശിച്ചിട്ട് തിരികെ അതിരുമല ബേസ് ക്യാമ്പിൽ താമസിച്ച് മൂന്നാം ദിവസം ബോണക്കാടേക്ക് മടക്കയാത്ര എന്ന രീതിയിലാണ്  ട്രക്കിംഗ് ഏകീകരിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക്, ലഹരി വസ്തുക്കൾ, പൂജാ സാധനങ്ങൾ, പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന മറ്റു സാധനങ്ങൾ എന്നിവ അനുവദനീയമല്ല. വന്യജീവികൾ ഉള്ള വനമേഖലയായതിനാൽ സന്ദർശകരോടൊപ്പം പോകുന്ന വനം വകുപ്പിൻ്റെ ഗൈഡുകളുടെയും ഉദ്യോഗസ്ഥരുടെയും നിർദ്ദേശം കർശനമായും പാലിക്കണം.

ഓരോ രണ്ട് കിലോമീറ്ററുകൾക്കിടയ്ക്കു ഉള്ള ക്യാമ്പുകളിൽ ഗൈഡുകൾ സഹായിക്കും. വന്യമൃഗങ്ങൾ ആകർഷിക്കാത്ത വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കേണ്ടതും സുഗന്ധദ്രവ്യങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതുമാണ്. ട്രക്കിങ്ങിനു പോകുമ്പോൾ സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവർ കൈവശം കരുതേണ്ടതാണ്. ട്രക്കിംഗ് ഷൂസ്, മഴ പ്രതിരോധിക്കാനുള്ള റെയിൻ കോട്ട്, ടോർച്ച്, ബെഡ്ഷീറ്റ് / സ്ലീപ്പിംഗ് ബാഗ് എന്നിവ കരുതേണ്ടതാണ്. ശുദ്ധജലത്തിനായി സ്റ്റീൽ കുപ്പികൾ കരുതാം.

റെഗുലർ സീസൺ ട്രക്കിംഗിന് പുറമെ സ്പെഷ്യൽ പാക്കേജ് ട്രക്കിംങ്ങും വനം വകുപ്പ് നടത്തുന്നുണ്ട്. ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ  കാന്റീനുകൾ പ്രവർത്തിപ്പിച്ച് സന്ദർശകർക്കു ആവശ്യമായ ഭക്ഷണസാധനങ്ങൾ  നൽകും.
സ്പെഷ്യൽ പാക്കേജ് ട്രക്കിംഗിന്  റെഗുലർ സീസൺ അല്ലാത്ത സമയത്ത് അനുകൂല കാലാവസ്ഥ എങ്കിൽ  ആഴ്ചയിൽ മൂന്ന് ദിവസം  എന്ന നിബന്ധനയിൽ (തിങ്കൾ, വ്യാഴം, ശനി,) ദിവസം 70 പേർ എന്ന നിബന്ധനയോടെ 5/10 പേർ അടങ്ങുന്ന സംഘങ്ങൾക്ക് സ്പെഷ്യൽ പാക്കേജിൽ പങ്കെടുക്കാം.  ഓരോ ഗ്രൂപ്പിനും പ്രത്യേകമായി ഗൈഡുമാർ നയിക്കും. ഭക്ഷണം ഉൾപ്പെടെ  നിശ്ചിത  ഫീസ് ഈടാക്കും. തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡ്ന്റെ ഓഫീസിൽ നേരിട്ട് എത്തി ടിക്കറ്റ് ബുക്ക് ചെയ്യാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രണയം, വിവാഹം, യുവാവിന്റെ അച്ഛന്റെ മരണം; സ്വകാര്യ ബസിൽ കുഞ്ഞിനെ ഉപേക്ഷിച്ചതിൽ പൊലീസ് പറയുന്നത്

Next Post

ഡിഎ കുടിശ്ശിക അടക്കം ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ഇന്ന്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഡിഎ കുടിശ്ശിക അടക്കം ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ഇന്ന്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

ഡിഎ കുടിശ്ശിക അടക്കം ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ഇന്ന്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

സൗദിയിൽ ഡെലിവറി ജോലി ഇനി സൗദികൾക്ക് മാത്രം; വിദേശികൾ സ്വന്തം നിലയിൽ ഈ ജോലി ചെയ്യാൻ പാടില്ല

സൗദിയിൽ ഡെലിവറി ജോലി ഇനി സൗദികൾക്ക് മാത്രം; വിദേശികൾ സ്വന്തം നിലയിൽ ഈ ജോലി ചെയ്യാൻ പാടില്ല

മഹാരാജാസ് കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് കുത്തേറ്റു; പിന്നിൽ ഫ്രറ്റേണിറ്റിയെന്ന് ആരോപണം

മഹാരാജാസ് കോളേജ് ഇന്ന് തുറക്കും; 6 മണിക്ക് ശേഷം ക്യാംപസിൽ ആരെയും അനുവദിക്കില്ല

മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കി ജീപ്പ് നിർത്താതെ പോയി; പോലീസുകാരനെ വളഞ്ഞിട്ട് പിടികൂടി തടഞ്ഞുവച്ച് നാട്ടുകാർ

മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കി ജീപ്പ് നിർത്താതെ പോയി; പോലീസുകാരനെ വളഞ്ഞിട്ട് പിടികൂടി തടഞ്ഞുവച്ച് നാട്ടുകാർ

സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

നെഞ്ചെരിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In