തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ക്രിസ്തുമസ് പുതുവത്സര ബംപര്‍ നറുക്കെടുപ്പ് ഇന്ന്. ഏറെ കാത്തിരിപ്പിനൊടുവിലാണ് ഇന്ന് 20 കോടി രൂപ സമ്മാനമുള്ള ബംപറിന്റെ നറുക്കെടുപ്പ് നടക്കുക. ഇന്ന് ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചാകും ബംപറിന്റെ നറുക്കെടുപ്പ്. 45 ലക്ഷത്തോളം ക്രിസ്തുമസ് പുതുവത്സര ബംപര്‍ ടിക്കറ്റുകളാണ് സംസ്ഥാനത്തുടനീളം വില്‍പ്പന നടന്നത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഓണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ബംപര്‍ ടിക്കറ്റാണ് ക്രിസ്തുമസ് പുതുവത്സര ബംപര്‍. ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കുന്ന രണ്ടാം സമ്മാനവും ക്രിസ്മസ് ബംപറിനുണ്ട്.
നറുക്കെടുപ്പിന് മുന്നോടിയായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം നിര്‍വഹിക്കും. സമ്മര്‍ ബംബറിന്റെ ടിക്കറ്റ് ബ്ലോ അപ്പ് നടി സോനാ നായര്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. ആന്റണി രാജു എംഎല്‍എയാകും ചടങ്ങിന്റെ അധ്യക്ഷന്‍.