തിരുവനന്തപുരം> നവകേരള സദസ് സര്‍ക്കാരിനുള്ള അചഞ്ചലമായ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗം. അസാധാരണ ജനപങ്കാളിത്തം ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതായിരുന്നു. 2024-25 ലക്ഷ്യമാക്കി 25ല്‍ അധികം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.കുട്ടികള്‍ക്കായുള്ള ലഹരി വിമുക്ത പുനരധിവാസ കേന്ദ്രം മലപ്പുറം തവനൂരില്‍ സ്ഥാപിക്കുമെന്നും നയപ്രഖ്യാപനം വ്യക്തമാക്കി
നയപ്രഖ്യാപനത്തിലെ പ്രസക്തഭാഗങ്ങള്‍
1. സര്‍ക്കാര്‍ നടപ്പ് സീസണില്‍ നെല്ലിന് നല്‍കിയത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സംഭരണ വില. കിലോയ്ക്ക് 28.20 രൂപയാണ് നല്‍കി വരുന്നത്
2. തദ്ദേശഭരണ ആസൂത്രണം, പദ്ധതി കൈകാര്യം, അക്കൗണ്ടിംഗ് എന്നിവിടങ്ങളിലേക്ക് കെ സ്മാര്‍ട്ട്
സൊല്യൂഷന്‍സിന്റെ പ്രവര്‍ത്തനവും കാര്യക്ഷമതയും വ്യാപിപ്പിക്കും
3. 2022 -23 സംരംഭക വര്‍ഷത്തില്‍ 1,39,840 ല്‍ അധികം സംരംഭങ്ങള്‍ സ്ഥാപിച്ചു. 8422 കോടിയുടെ നിക്ഷേപമുണ്ടായി. 3,00,051 ല്‍ അധികം തൊഴില്‍ ലഭിച്ചു
4.2024-25 ലക്ഷ്യമാക്കി 25ല്‍ അധികം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം
5. വിനോദസഞ്ചാര മേഖലയില്‍ കൊവിഡിന് ശേഷം 21.12 ശതമാനം വര്‍ദ്ധനവ് ഉണ്ടായി
6. 2023 ന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 1,59,68,616 രൂപ ആഭ്യന്തര വരവ്
7. ടൂറിസം ഇന്‍വസ്‌റ്റേഴ്‌സ് മീറ്റില്‍ 15,126 കോടി രൂപ മൂല്യമുള്ള ഓഫറുകള്‍ നേടിയെടുത്തു
8. ഐടി ഇടനാഴി പദ്ധതിക്കായി ആകെ 4,986 ഏക്കര്‍ ഭൂമി കണ്ടെത്തി
9. കണ്ണൂരിലും കൊല്ലത്തും 2 പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നടപടിയിലാണ് സര്‍ക്കാര്‍
10. നിര്‍മ്മിത ബുദ്ധി, മെറ്റീരിയല്‍ സയന്‍സസ്, സ്‌പേസ് ടെക് പോലുള്ള മേഖലകള്‍ക്കും അനുസൃതമായി സംസ്ഥാനത്ത് പുതിയ ഐടി നയം രൂപീകരിക്കും
11. ഇ വി ചാര്‍ജ്ജിങ് സ്‌റ്റേഷനുകളുടെ വിപുലമായ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കും
12. എറണാകുളം കലൂരില്‍ സൗരോര്‍ജ്ജാതിഷ്ഠിത ഈ മൊബിലിറ്റി ഹബ്ബ് വികസിപ്പിക്കാന്‍ കെഎസ്ഇബിഎല്‍ പദ്ധതിയിടുന്നു
13. തിരുവനന്തപുരത്തെ സൗരോര്‍ജ്ജ നഗരമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു
14. ആനക്കാംപൊയില്‍ കല്ലാടി മേപ്പാടി തുരങ്കപാത എന്ന സുപ്രധാന പദ്ധതി 2024 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിടുന്നു
15. 113 ഇലക്ട്രിക് ബസുകള്‍ക്ക് അധിക ഓര്‍ഡര്‍ കെഎസ്ആര്‍ടിസി-സ്വിഫ്റ്റ്
നല്‍കി ഗതാഗതം ആധുനികവല്‍ക്കരിക്കുന്നു