• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘മോദിക്ക് മാർഗദർശക് മണ്ഡലിൽ പോകാനുള്ള സമയമായി’ -വീണ്ടും വിമർശനവുമായി സുബ്രമണ്യൻ സ്വാമി

by Web Desk 04 - News Kerala 24
January 25, 2024 : 3:07 pm
in India, News
Reading Time: 1 min read
0
A A
0
‘മോദിക്ക് മാർഗദർശക് മണ്ഡലിൽ പോകാനുള്ള സമയമായി’ -വീണ്ടും വിമർശനവുമായി സുബ്രമണ്യൻ സ്വാമി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കടുത്ത വിമർശനവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടന ദിവസം മോദിയെ കടന്നാക്രമിച്ച സ്വാമി ഇക്കുറിയും സമൂഹ മാധ്യമങ്ങളിലാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനമുയർത്തിയത്.ചൈനീസ് നാവിക കപ്പലിന് നങ്കൂരമിടാൻ മാലദ്വീപ് അനുവാദം നൽകിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു സുബ്രമണ്യൻ സ്വാമിയുടെ പോസ്റ്റ്. മാലദ്വീപിന്റെ നടപടി ഇന്ത്യയെ പരിഹസിക്കലാണെന്നു പറഞ്ഞ അദ്ദേഹം, 2020 മുതൽ ലഡാക്കിൽ ചൈന 4042 ചതുരശ്ര കിലോമീറ്റർ കൈയേറിയിട്ടും ഒരു എതിർപ്പുപോലും ഉയർത്തിയി​​ല്ലെന്ന് സ്വാമി പറഞ്ഞു.

നിസ്സഹായനായ ഒട്ടകത്തെപ്പോലെ കരഞ്ഞുനടക്കുന്ന മോദി ‘ആരും വന്നിട്ടില്ല’ എന്നു പറയുകയാണെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.മോദിക്ക് ‘മാർഗദർശക് മണ്ഡലി’ലേക്ക് പോകാനുള്ള സമയമായെന്ന പരിഹാസത്തോടെയാണ് സ്വാമി കുറിപ്പ് അവസാനിപ്പിക്കുന്നത്. പാർട്ടിയിൽനിന്ന് ഒതുക്കാനായി നേരത്തേ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, അടൽ ബിഹാരി വാജ്പേയി എന്നിവരെ പാർട്ടിയുടെ മാർഗദർശക് മണ്ഡൽ (ഉപദേശക സമിതി) അംഗങ്ങളാക്കി തെരഞ്ഞെടുത്തിരുന്നു. മാർഗദർശക് മണ്ഡൽ അംഗങ്ങൾക്ക് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഒരു പങ്കുമില്ല. മോദിയും അമിത് ഷായും ബി.ജെ.പിയുടെ നിയന്ത്രണം ഏ​റ്റെടുത്ത ശേഷമാണ് സീനിയർ നേതാക്കളെ ഉപദേശകരാക്കി ഒതുക്കിയത്. ഇത് പരാമർശിച്ചാണ് സ്വാമിയുടെ ട്വീറ്റ്.

കഴിഞ്ഞ ദിവസം അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് ​തൊട്ടുമുമ്പായിരുന്നു മോദിക്കെതിരെ സുബ്രമണ്യൻ സ്വാമിയുടെ രൂക്ഷവിമർശനം. വ്യക്തി ജീവിതത്തിൽ, പ്ര​ത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തിൽ രാമനെ പിന്തുടരാത്തയാളാണ് മോദിയെന്നായിരുന്നു കുറ്റപ്പെടുത്തൽ. കഴിഞ്ഞ പത്തുവർഷമായി രാമരാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിലല്ല മോദി പ്രവർത്തിക്കുന്നതെന്നും സ്വാമി ആരോപിച്ചു.

കഴിഞ്ഞ മാസവും മോദിക്കെതിരെ സുബ്രമണ്യൻ സ്വാമി രംഗത്തുവന്നിരുന്നു. ‘അയോധ്യയിലെ പ്രാണപ്രതിഷ്ഠ പൂജ നടത്തുന്നതിന് മോദിയെ അനുവദിക്കാൻ രാമഭക്തന്മാർക്ക് എങ്ങനെ കഴിയുന്നു? ഭാര്യ സീതയെ രക്ഷിക്കാൻ ഒന്നര പതിറ്റാണ്ടോളം യുദ്ധം ചെയ്തയാളാണ് ശ്രീരാമൻ. എന്നാൽ, മോദിയാകട്ടെ ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരിൽ അറിയപ്പെടുന്നയാളാണ്?’ – ഇതായിരുന്നു സ്വാമിയുടെ പരിഹാസം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നയപ്രഖ്യാപനം: സംസ്ഥാനത്ത് 25ല്‍ അധികം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കും

Next Post

‘എല്ലാ വിവരച്ചോർച്ചകളുടെയും മാതാവ്’; ട്വിറ്ററിലെയടക്കം 26 ബില്യൺ യൂസർ റെക്കോർഡുകൾ ചോർന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘എല്ലാ വിവരച്ചോർച്ചകളുടെയും മാതാവ്’; ട്വിറ്ററിലെയടക്കം 26 ബില്യൺ യൂസർ റെക്കോർഡുകൾ ചോർന്നു

‘എല്ലാ വിവരച്ചോർച്ചകളുടെയും മാതാവ്’; ട്വിറ്ററിലെയടക്കം 26 ബില്യൺ യൂസർ റെക്കോർഡുകൾ ചോർന്നു

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിക്കൊപ്പം റോഡ്ഷോ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിക്കൊപ്പം റോഡ്ഷോ

ഹൈറിച്ച് ഉടമകളുടെ 212 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

ഹൈറിച്ച് ഉടമകളുടെ 212 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

അയാൾ ഞങ്ങളെ പിന്നിൽ നിന്ന് കുത്തി; ജഗദീഷ് ഷെട്ടാർ ബി.ജെ.പിയിലേക്ക് മടങ്ങിയതിനെ കുറിച്ച് ഡി.കെ. ശിവകുമാർ

അയാൾ ഞങ്ങളെ പിന്നിൽ നിന്ന് കുത്തി; ജഗദീഷ് ഷെട്ടാർ ബി.ജെ.പിയിലേക്ക് മടങ്ങിയതിനെ കുറിച്ച് ഡി.കെ. ശിവകുമാർ

മുംബൈയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതായി പൊലീസ് റിപ്പോർട്ട്

മുംബൈയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതായി പൊലീസ് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021