• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബാറ്റിങ്ങിനിടെ ഗ്രൗണ്ടിലെത്തി രോഹിത്തിന്‍റെ കാൽതൊട്ട് ആരാധകൻ ‘വിരാട്’; വിഡിയോ വൈറൽ

by Web Desk 04 - News Kerala 24
January 25, 2024 : 6:52 pm
in India, News
0
A A
0
ബാറ്റിങ്ങിനിടെ ഗ്രൗണ്ടിലെത്തി രോഹിത്തിന്‍റെ കാൽതൊട്ട് ആരാധകൻ ‘വിരാട്’; വിഡിയോ വൈറൽ

ഹൈദരാബാദ്: ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിവസം തന്നെ ഇന്ത്യൻ സ്പിൻ കെണിയിൽ വീണ് ഇംഗ്ലണ്ട് ബാറ്റിങ് നിര തകർന്നടിഞ്ഞു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സന്ദർശകരുടെ ഒന്നാം ഇന്നിങ്സ് 64.4 ഓവറിൽ 246 റൺസിൽ അവസാനിച്ചു. നായകൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. 88 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 70 റണ്‍സെടുത്തു. രവീന്ദ്ര ജദേജയുടെയും ആർ. അശ്വിന്‍റെയും മൂന്നു വിക്കറ്റ് പ്രകടനമാണ് സന്ദർശകരുടെ ബാറ്റിങ്ങിന്‍റെ നടുവൊടിച്ചത്. കൂടാതെ, അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം നേടി.

ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തിട്ടുണ്ട്. 70 പന്തിൽ 76 റൺസെടുത്ത യശസ്വി ജയ്സ്വാളും 43 പന്തിൽ 14 റൺസെടുത്ത ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ. 24 റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് നഷ്ടമായത്. അതേസമയം, ഇന്ത്യൻ ബാറ്റിങ്ങിനിടെ ഒരു ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കടന്ന് രോഹിത്തിന്‍റെ അടുത്തെത്തി കാലിൽ തൊട്ടതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

സൂപ്പർതാരം വിരാട് കോഹ്ലിയുടെ പേരുള്ള 18ാം നമ്പർ വെള്ള ജഴ്സി ധരിച്ചാണ് ആരാധകൻ ഗ്രൗണ്ടിലെത്തിയത്. രോഹിത്തും ജയ്സ്വാളും ബാറ്റിങ്ങിനായി ഗ്രൗണ്ടിലെത്തിയപ്പോഴാണ് സംഭവം. രോഹിത്തിന്‍റെ കാൽ തൊട്ട് വന്ദിച്ച ആരാധകനെ പിന്നാലെ സുരക്ഷാ ജീവനക്കാരെത്തി ഗ്രൗണ്ടിനു പുറത്തേക്ക് കൊണ്ടുപോയി.

ചിരിച്ചില്ലെങ്കിലും ആരാധകനോട് ശാന്തനായാണ് രോഹിത് പെരുമാറിയത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈംഗികാതിക്രമം: പെരുമ്പാവൂരിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു

Next Post

തമിഴ്നാട്ടിൽ അജ്ഞാതരുടെ ക്രൂര മർദനമേറ്റ മാധ്യമപ്രവർത്തകൻ ഗുരുതരാവസ്ഥയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തമിഴ്നാട്ടിൽ അജ്ഞാതരുടെ ക്രൂര മർദനമേറ്റ മാധ്യമപ്രവർത്തകൻ ഗുരുതരാവസ്ഥയിൽ

തമിഴ്നാട്ടിൽ അജ്ഞാതരുടെ ക്രൂര മർദനമേറ്റ മാധ്യമപ്രവർത്തകൻ ഗുരുതരാവസ്ഥയിൽ

ഹയർസെക്കണ്ടറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം എത്രയും വേഗം നടപ്പാക്കുമെന്ന് വി. ശിവൻകുട്ടി

ഹയർസെക്കണ്ടറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം എത്രയും വേഗം നടപ്പാക്കുമെന്ന് വി. ശിവൻകുട്ടി

ഗവർണറുടെ നടപടി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് കെ. സുരേന്ദ്രൻ

ഗവർണറുടെ നടപടി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് കെ. സുരേന്ദ്രൻ

സംസ്ഥാന സർക്കാർ സവർണ സർക്കാറാവരുതെന്ന് പുന്നല ശ്രീകുമാർ

സംസ്ഥാന സർക്കാർ സവർണ സർക്കാറാവരുതെന്ന് പുന്നല ശ്രീകുമാർ

ഗവർണർ​ നിയമസഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷം

ഗവർണർ​ നിയമസഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021