• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗവർണർ​ നിയമസഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷം

by Web Desk 04 - News Kerala 24
January 25, 2024 : 7:45 pm
0
A A
0
ഗവർണർ​ നിയമസഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്താന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള ഗവര്‍ണര്‍ അവസാന ഖണ്ഡിക മാത്രം വായിച്ചു മടങ്ങിയത് നിയമസഭയോടുള്ള അവഹേളനമാണെന്ന്​ ​പ്രതിപക്ഷം. സര്‍ക്കാറും ഗവര്‍ണറും നടത്തുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് സഭയിലുണ്ടായതെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സര്‍ക്കാറിന്റെ സ്ഥിതി പ്രതിഫലിക്കുന്ന നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ ഒരു വിമര്‍ശനവുമില്ല. കേന്ദ്രത്തിന് എതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ ഭയന്ന് സമരം സമ്മേളനമാക്കി മാറ്റി. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഭയന്നാണിത്​. ധനകാര്യ സംബന്ധിയായ ചില കാര്യങ്ങള്‍ പറയുന്നതല്ലാതെ കേന്ദ്രത്തിനെതിരെ കാര്യമായ ഒരു വിമര്‍ശനവും ഇല്ല. മുഖ്യമന്ത്രി ജീവിക്കുന്നതുതന്നെ കേന്ദ്ര സര്‍ക്കാറിനെയും കേന്ദ്ര ഏജന്‍സികളെയും ഭയന്നാണ്.

കേരളീയത്തെക്കുറിച്ചും നവകേരള സദസ്സിനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും സ്‌പോണ്‍സര്‍ഷിപ്പും ചെലവും സംബന്ധിച്ച ഒരു വിവരവുമില്ല. കഴിഞ്ഞ ബജറ്റില്‍ ലൈഫ് മിഷന് 717 കോടി രൂപ അനുവദിച്ചിട്ട് 18 കോടി മാത്രമാണ് ചെലവഴിച്ചത്. ലൈഫ് ഭവന പദ്ധതിയെ സര്‍ക്കാര്‍ പൂര്‍ണമായും തകര്‍ത്തു. സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍പോലും ഇല്ല. സാമൂഹിക സുരക്ഷാ പെന്‍ഷൻ വിതരണം ചെയ്തിട്ട് ആറു മാസമായി. ഒന്നും അവകാശപ്പെടാനില്ലാത്ത സര്‍ക്കാറിന്റെ പൊള്ളയായതും യാഥാർഥ്യങ്ങളുമായി ബന്ധമില്ലാത്തതുമായ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നയപ്രഖ്യാപനത്തിലുള്ളത്. ഇത്രയും മോശമായ നയപ്രഖ്യാപനം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നയപ്രഖ്യാപനത്തിന് എത്തിയ ഗവര്‍ണര്‍ വാണംവിട്ട പോലെ മടങ്ങിപ്പോവുകയായിരുന്നെന്ന്​ ​പ്രതിപക്ഷ ഉ​പനേതാവ്​ പി.​കെ. കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നിരയെ അഭിവാദ്യം ചെയ്യുന്ന കീഴ്​വഴക്കവും പാലിച്ചില്ല. നിയമസഭയെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന്​ ഉണ്ടായത്. ഇത്​ അംഗീകരിക്കാനാകില്ല. അപമാനകരമായ സ്ഥിതി ഉണ്ടായതില്‍ സര്‍ക്കാറിനും ഉത്തരവാദിത്വമുണ്ടെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാന സർക്കാർ സവർണ സർക്കാറാവരുതെന്ന് പുന്നല ശ്രീകുമാർ

Next Post

പൊലീസിനും സിനിമ മേഖലക്കും അഭിമാനം വാനോളം! സിനിമ നടൻ കൂടിയായ ഡിവൈഎസ്പിക്ക് രാഷ്ട്രപതിയുടെ മെഡല്‍

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പൊലീസിനും സിനിമ മേഖലക്കും അഭിമാനം വാനോളം! സിനിമ നടൻ കൂടിയായ ഡിവൈഎസ്പിക്ക് രാഷ്ട്രപതിയുടെ മെഡല്‍

പൊലീസിനും സിനിമ മേഖലക്കും അഭിമാനം വാനോളം! സിനിമ നടൻ കൂടിയായ ഡിവൈഎസ്പിക്ക് രാഷ്ട്രപതിയുടെ മെഡല്‍

‘കെഎം മാണി മുന്നോട്ടുവെക്കുന്നത് മുന്നണി ബന്ധം എങ്ങനെ ആകരുതെന്ന പാഠം’; മുഖ്യമന്ത്രി

'കെഎം മാണി മുന്നോട്ടുവെക്കുന്നത് മുന്നണി ബന്ധം എങ്ങനെ ആകരുതെന്ന പാഠം'; മുഖ്യമന്ത്രി

സ്കൂളിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളിയായ നാല് വയസുകാരി മരിച്ചു; പ്രധാനാധ്യാപകൻ ഒളിവില്‍

സ്കൂളിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളിയായ നാല് വയസുകാരി മരിച്ചു; പ്രധാനാധ്യാപകൻ ഒളിവില്‍

വൈദ്യുതിയുണ്ടെന്നറിഞ്ഞില്ല, ഷോക്കേറ്റ ഭാര്യയെ രക്ഷിക്കാൻ ഭർത്താവിന്‍റെ ശ്രമം, ഒടുവിൽ 2പേർക്കും ദാരുണാന്ത്യം

വൈദ്യുതിയുണ്ടെന്നറിഞ്ഞില്ല, ഷോക്കേറ്റ ഭാര്യയെ രക്ഷിക്കാൻ ഭർത്താവിന്‍റെ ശ്രമം, ഒടുവിൽ 2പേർക്കും ദാരുണാന്ത്യം

ദേ വീണ്ടും മഴ! ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം, തിരുവനന്തപുരത്ത് ആശ്വാസ വാർത്ത; രാത്രി മഴ സാധ്യത

ദേ വീണ്ടും മഴ! ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം, തിരുവനന്തപുരത്ത് ആശ്വാസ വാർത്ത; രാത്രി മഴ സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In