വണ്ടിപ്പെരിയാർ> ചുരക്കുളത്ത് പീഡനത്തിനിരയായി അതിക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ കടബാധ്യതകൾ സിപിഐ എം ഏറ്റെടുക്കും. ബാങ്കിൽനിന്ന് എടുത്ത വായ്പയും പലിശയും ഉൾപ്പെടെ ഏഴര ലക്ഷവും വീട് പൂർത്തീകരണത്തിന് ആവശ്യമായ സാമ്പത്തികസഹായം ഉൾപ്പെടെയുള്ള ബാധ്യതകളാണ് സിപിഐ എം ഏറ്റെടുക്കുന്നതെന്ന് പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു പറഞ്ഞു.