പട്ന> നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി അംഗങ്ങളായ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ഒന്ന രവർഷംമുമ്പ് വിട്ടിറങ്ങിയ എൻഡിഎയിലേക്കാണ് നിതീഷ് കുമാർ ഇതോടെ തിരിച്ചെത്തുന്നത്. 243 ആണ് ബീഹാറിലെ ആകെ സീറ്റ് നില. 79 എംഎൽഎമാരുള്ള ആർജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപിക്ക് 78ഉം ജെഡിയുവിന് 45ഉം സീറ്റുകളുണ്ട്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ജെഡിയു ബിജെപിക്കൊപ്പം ചേരുമ്പോൾ കക്ഷിനില 123 ആകും.