കണ്ണൂർ > ഗവർണർക്കുനേരെ പ്രതിഷേധിച്ചാൽ സിആർപിഎഫ് വെടിവച്ചിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിആർപിഎഫിന്റേത് കളിത്തോക്കല്ല. ഗവർണറെ ആക്രമിക്കാനുള്ള അവസരമുണ്ടാക്കുന്നത് പൊലീസാണ്. അതുകൊണ്ടാണ് കേന്ദ്രം സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.