• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

സ്ട്രെസ് ചര്‍മ്മത്തെ ബാധിക്കുന്നത് എങ്ങനെ? മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ടത്…

by Web Desk 04 - News Kerala 24
January 29, 2024 : 10:27 pm
in Health, News
Reading Time: 1 min read
0
A A
0
സ്ട്രെസ് ചര്‍മ്മത്തെ ബാധിക്കുന്നത് എങ്ങനെ? മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ടത്…

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും എന്ന കാര്യം ഇന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത ‘സ്ട്രെസ്’ അഥവാ മാനസിക സമ്മര്‍ദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. സ്ട്രെസ് മൂലം ഉറക്കക്കുറവ് ഉള്‍പ്പെടെ പല പ്രശ്നങ്ങളും ഉണ്ടാകാം.

ചിലരില്‍ സ്ട്രെസ് മൂലം ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം. സ്ട്രെസ് മൂലം ചര്‍മ്മം ചൊറിയാനും സോറിയാസിസ്, എക്സീമ പോലുള്ള ചർമ്മ പ്രശ്നങ്ങള്‍ വശളാകാനും കാരണമാകും എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ കോർട്ടിസോൾ എന്ന ഹോർമോൺ വര്‍ധിക്കാനും കാരണമാകും. ഇത്തരം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന മുഖക്കുരു ഉള്ളവരില്‍ സെബം കൂടുതലായി ഉല്‍പാദിപ്പിക്കാനും കാരണമാകും എന്നും ബാംഗ്ലൂരിലെ ഡെർമസീൽ ക്ലിനിക്കിലെ കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. ആൻഡ്രിയ റേച്ചൽ കാസ്റ്റലിനോ പറയുന്നു.

മുറിവുകള്‍ ഉണക്കാനുള്ള ചര്‍മ്മത്തിന്‍റെ സ്വാഭാവിക കഴിവിനെ മാനസിക സമ്മര്‍ദ്ദം തടസ്സപ്പെടുത്തും. ചർമ്മത്തിലെ കൊളാജൻ, ഇലാസ്റ്റിക് സ്വാഭാവം എന്നിവ കുറയുന്നതിലൂടെ ചർമ്മത്തിൻ്റെ വാർദ്ധക്യം വളരെ വേഗത്തിൽ സംഭവിക്കുന്നതിനും സമ്മർദ്ദം കാരണമാകുന്നു. അതിനാല്‍ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് ഏറെ പ്രധാനമാണ്. ആവശ്യത്തിന് ഉറങ്ങുക, ജലാംശം നിലനിർത്തുക, ആരോഗ്യകരമായ ഭക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളരെ പ്രധാനമാണ്.

സ്ട്രെസ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍…
1. രാത്രി നന്നായി ഉറങ്ങുക. കുറഞ്ഞത് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.

2. പതിവായി വ്യായാമം ചെയ്യുക. സ്ട്രെസ് കുറയ്ക്കാന്‍ ഇത് സഹായിക്കും.

3. യോഗ ചെയ്യുന്നതും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

4. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

5. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ലൊരു ബന്ധം നിലനിർത്തുന്നതും മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

6. സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍, മദ്യപാനം എന്നിവയുടെ അമിത ഉപയോഗവും കുറയ്ക്കുക.

7. ആവശ്യമെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുന്നതും നല്ലതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജോലിക്ക് ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവിനെ 10 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു

Next Post

ബിജെപിയുടെയും കോൺഗ്രസിന്റെയും നയങ്ങൾ ജനവിരുദ്ധം: എം എ ബേബി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിജെപിയുടെയും കോൺഗ്രസിന്റെയും നയങ്ങൾ ജനവിരുദ്ധം: എം എ ബേബി

ബിജെപിയുടെയും കോൺഗ്രസിന്റെയും നയങ്ങൾ ജനവിരുദ്ധം: എം എ ബേബി

മൂത്തകുന്നം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതിയെ കാണാതായി

മൂത്തകുന്നം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതിയെ കാണാതായി

വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; കടിയേറ്റ് 20 പേർക്ക് പരിക്ക്

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

വീട്ടിലെ തർക്കത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് അമ്മ; നേരത്തെ വിൽക്കാനും ശ്രമം

യോഗിയുടെ പരാമര്‍ശം സംസ്ഥാനങ്ങളുടെ ഐക്യം തകര്‍ക്കും ; അടിയന്തര പ്രമേയത്തിന് നോട്ടിസ്

തൃശൂരില്‍ 'നുണ ഫാക്ടറി' തുറന്നു; അപവാദ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടി.എന്‍ പ്രതാപന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021