• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അഴിമതി; 1,10,000 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടി നേരിട്ടെന്ന് ചൈന

by Web Desk 06 - News Kerala 24
January 30, 2024 : 1:05 pm
0
A A
0
അഴിമതി; 1,10,000 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടി നേരിട്ടെന്ന് ചൈന

അഴിമതി ഇന്ന് ലേകമെങ്ങുമുള്ള ഭരണകൂടങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഏറ്റവും ഒടുവിലായി യുക്രൈനില്‍ നിന്നും വന്ന ഒരു വാര്‍ത്ത റഷ്യയുമായുള്ള യുദ്ധത്തിനിടെ ആയുധം വാങ്ങിയ വകയില്‍ യുക്രൈന്‍ സൈനികോദ്ധ്യോഗസ്ഥര്‍ അഴിമതി നടത്തിയെന്നതാണ്. യുദ്ധത്തിനിടെയിലും രാജ്യത്തിന് വേണ്ടി ആയുധം വാങ്ങിയ ഇനത്തിലും അഴിമതി നടത്താന്‍ മടിക്കാത്ത സൈനീകോദ്യോഗസ്ഥര്‍ രാജ്യത്തിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. ഇതിനിടെയാണ് ചൈനയില്‍ നിന്നും മറ്റൊരു അഴിമതി അച്ചടക്ക വാര്‍ത്ത എത്തുന്നത്. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തല അച്ചടക്ക നടപടിയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1,10,000 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടെന്ന് രാജ്യത്തെ ഉന്നത അഴിമതി വിരുദ്ധ സമിതിയുടെ കണക്കുകള്‍ ഉദ്ധരിച്ച് കൊണ്ട് സൌത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.

തങ്ങളുടെ ചുമതലകള്‍ യഥാവിധി ചെയ്യാത്തവരെയും പണവും സമ്മാനങ്ങളും ജനങ്ങളില്‍ നിന്ന് കൈപ്പറ്റിയവരും അച്ചടക്ക നടപടി നേരിട്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒപ്പം ചാന്ദ്ര പുതുവത്സരത്തിന് മുമ്പായി നിയമങ്ങളില്‍ ഉറച്ച് നില്‍ക്കണമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എൻഫോഴ്സ്മെന്‍റ് ഏജൻസിയായ സെൻട്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെൻട്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷൻ ഞായറാഴ്ച പ്രസിദ്ധീകരിച്ച കണക്കുകളില്‍ മുൻ വർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 13 ശതമാനം വർദ്ധനവ് ഉണ്ടെന്നും റിപ്പോര്‍ടച്ച് ചൂണ്ടിക്കാണിക്കുന്നു.

2022 ഒക്ടോബറിൽ മൂന്നാം തവണയും അധികാരം കൈപ്പിടിയിലൊതുക്കി, ചൈനയുടെ പരമോന്നത നേതാവായി മാറിയ പ്രസിഡന്‍റ് ഷി ജിൻപിംഗ് രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സ്ഥാനങ്ങളിലും തന്‍റെ വിശ്വസ്തരെ നിയോഗിച്ച് കഴിഞ്ഞു. മൂന്നാമത്തെ തവണ അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഷി ജിന്‍പിംഗ്, രാജ്യത്ത് അഴിമതിക്കെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അധികാരമേറ്റതിന് ശേഷവും തന്‍റെ എതിരാളികളെ ഒത്തുന്നതിന് അദ്ദേഹം ‘അഴിമതി ആരോപണം’ ഉന്നയിക്കുന്നതായി വിമര്‍ശനങ്ങളും ഇതിനിടെ ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷം ഭരണത്തിലെ 45 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്മീഷന്‍ അഴിമതി അന്വേഷണം ആരംഭിച്ചിരുന്നു. ഇത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. ഒപ്പം അധികാരത്തിലെ മുതിര്‍ന്ന വ്യക്തികളില്‍ പലരും അന്വേഷണത്തിന്‍റെ നിഴലിലാണെന്നും സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ക്വിന്‍ ഗാങ്ങിനെ വിദേശകാര്യ മന്ത്രി സ്ഥാനത്ത് നിന്നും ലി ഷാങ്ഫുവിനെ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ഒപ്പം ചൈനയുടെ ദേശീയ നിയമനിര്‍മ്മാണ സമിതിയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഒമ്പത് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും അപ്രതീക്ഷിതമായി പിരിച്ചുവിട്ടിരുന്നു. അതേ സമയം 2012 ന്‍റെ അവസാനത്തിൽ പാർട്ടിയുടെ തലവനായി ചുമതലയേറ്റയുടൻ ഷി നടപ്പാക്കിയ ഔദ്യോഗിക പെരുമാറ്റത്തെക്കുറിച്ചുള്ള എട്ട് നിയമങ്ങളുടെ ലംഘനമാണ് കഴിഞ്ഞ വർഷത്തെ അച്ചടക്ക കേസുകളിൽ ഉൾപ്പെടുന്നതെന്നാണ് സിസിഡിഐ വിശദീകരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തലമുടി വളരാന്‍ വേണം ഈ ആറ് പോഷകങ്ങള്‍…

Next Post

കോടതി വിധിയിൽ സംതൃപ്തർ, ദൈവത്തിൻ്റെ കോടതിയിലും ശിക്ഷ ലഭിക്കും; രൺജീത്ത് ശ്രീനിവാസൻ്റെ കുടുംബം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കോടതി വിധിയിൽ സംതൃപ്തർ, ദൈവത്തിൻ്റെ കോടതിയിലും ശിക്ഷ ലഭിക്കും; രൺജീത്ത് ശ്രീനിവാസൻ്റെ കുടുംബം

കോടതി വിധിയിൽ സംതൃപ്തർ, ദൈവത്തിൻ്റെ കോടതിയിലും ശിക്ഷ ലഭിക്കും; രൺജീത്ത് ശ്രീനിവാസൻ്റെ കുടുംബം

ഗതാഗത കമ്മീഷണറുടെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പോലീസിന്റെ തെരച്ചിൽ സംവിധാനത്തിൽ പിഴവുണ്ടായി; കെ സുരേന്ദ്രൻ

സ്വർഗീയ രൺജിത്ത് ശ്രീനിവാസന് നീതി ലഭിച്ചു; സ്വാഗതാർഹമായ വിധിയെന്ന് കെ സുരേന്ദ്രൻ

പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം…

കൊളസ്ട്രോള്‍ കുറയ്ക്കാൻ ദിവസവും രാവിലെ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍...

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

കാസർകോട് ട്രെയിൻ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു; അപകട സ്ഥലത്ത് നിന്ന് 4 മൊബൈൽ ഫോണുകൾ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In