• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഖത്തെ കരുവാളിപ്പ് മാറാൻ ‘സിമ്പിള്‍’ ടിപ്സ്; വീട്ടില്‍ തന്നെ ചെയ്യാം എളുപ്പത്തില്‍…

by Web Desk 04 - News Kerala 24
January 31, 2024 : 9:32 pm
0
A A
0
മുഖത്തെ കരുവാളിപ്പ് മാറാൻ ‘സിമ്പിള്‍’ ടിപ്സ്; വീട്ടില്‍ തന്നെ ചെയ്യാം എളുപ്പത്തില്‍…

അധികമായി വെയിലേല്‍ക്കുന്നതിലൂടെയാണ് കാര്യമായും മുഖത്ത് കരുവാളിപ്പ് വീഴുന്നത്. ഇതാണെങ്കില്‍ മിക്കവര്‍ക്കും ആത്മവിശ്വാസം കളയുന്ന വിഷയമാണ്. ചിലരില്‍ പെട്ടെന്ന് തന്നെ കരുവാളിപ്പ് അല്ലെങ്കില്‍ ‘ടാൻ’ വീഴാറുണ്ട്. സൂര്യപ്രകാശത്തില്‍ നിന്ന് യുവി കിരണങ്ങള്‍ ചര്‍മ്മത്തിലേല്‍ക്കുമ്പോള്‍ ഒരു പ്രതിരോധമെന്ന പോലെ ‘മെലാനിൻ’ അഥവാ തൊലിക്കും മുടിക്കുമെല്ലാം നിറം നല്‍കുന്ന പദാര്‍ത്ഥം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയാണ്. ഇതാണ് കരുവാളിപ്പുണ്ടാക്കുന്നത്. കരുവാളിപ്പ് മാറ്റാൻ പല മാര്‍ഗങ്ങളും അവലംബിക്കാവുന്നതാണ്. കെമിക്കല്‍ സ്പ്രേ, ടാനിംഗ് ബെഡ്സ് എല്ലാം ഉപയോഗിക്കാം. എന്നാല്‍ നമുക്ക് വളരെ ‘കംഫര്‍ട്ട്’ ആയി തോന്നുന്ന,. പ്രകൃതിദത്തമായ രീതികള്‍ തന്നെയാണ് അധികപേരും അവലംബിക്കാറ്.

ഇത്തരത്തില്‍ മുഖത്തെ കരുവാളിപ്പ് മാറാനും മുഖം തിളക്കമുള്ളതാക്കാനും സഹായിക്കുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.

പാലും തേനും മഞ്ഞളും…

എല്ലാ വീടുകളിലും സുലഭമായിട്ടുള്ള വിഭവങ്ങളാണ് പാലും തേനും മഞ്ഞളുമൊക്കെ. മുഖം ഡീ -ടാൻ ചെയ്യാൻ, അഥവാ കരുവാളിപ്പ് മാറ്റാൻ ഇവ കൊണ്ടുള്ള പേസ്റ്റ് സഹായിക്കും. അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടിയിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ പാലും അല്‍പം തേനും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് തിക്ക് പേസ്റ്റ് പരുവത്തിലാക്കി മുഖത്ത് തേക്കുകയാണ് വേണ്ടത്. ഇത് ഡ്രൈ ആയിക്കഴിയുമ്പോള്‍ വെള്ളമൊഴിച്ച് മുഖം കഴുകാം.

മഞ്ഞളിനും പാലിനും തേനിനുമെല്ലാം ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നതിനും ചര്‍മ്മകോശങ്ങള്‍ക്ക് ഏറ്റിട്ടുള്ള കേടുപാടുകള്‍ പരിഹരിക്കുന്നതിനുമെല്ലാമുള്ള കഴിവുണ്ട്.

തേനും പപ്പായയും…

തേനും പപ്പായയും ചേര്‍ത്തുണ്ടാക്കുന്ന മാസ്ക് ഇടുന്നതും കരുവാളിപ്പ് മാറാൻ സഹായകമാണ്. പപ്പായയിലുള്ള എൻസൈമുകള്‍ മുഖചര്‍മ്മത്തിലെ കേടായ കോശങ്ങള്‍ എടുത്ത് കളയാൻ സഹായിക്കുന്നു. ഡാര്‍ക് സ്പോട്ട്സ് മാറാനും ഇത് സഹായിക്കുന്നു. മാത്രമല്ല പപ്പായയിലുള്ള ബീറ്റ-കെരോട്ടിൻ ചര്‍മ്മത്തിന് വളരെ നല്ലതാണ്.

പപ്പായ നന്നായി ഉടച്ചെടുത്ത് ഇതിലേക്ക് അല്‍പം തേൻ ചേര്‍ത്ത് മുഖത്തും കഴുത്തിലും കൈകളിലുമെല്ലാം ഇടാവുന്നതാണ്. ഇത് പതിനഞ്ച് മിനുറ്റിന് ശേഷം കഴുകിക്കളയാം.

ഗ്രീൻ ടീ…

മുഖത്തെ ടാൻ മാറ്റുന്നതിനായി ഗ്രീൻ ടീയെയും ആശ്രയിക്കാവുന്നതാണ്. ഗ്രീൻ ടീയിലുള്ള ‘ഫ്ളേവനോയിഡ്’സും ആന്‍റി-ഓക്സിഡന്‍റ്സും മുഖ ചര്‍മ്മത്തിന്‍റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്നു. കണ്‍പോളകളിലെ വീക്കം മാറ്റുന്നതിനും ഗ്രീൻ ടീ പ്രയോജനപ്രദമാണ്.

ഗ്രീൻടീ തിളപ്പിച്ച ശേഷം ആറിക്കാൻ വയ്ക്കണം. ഇനി, ഒരു കോട്ടണ്‍ പാഡില്‍ മുക്കി ഇത് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. ഏഴെട്ട് മിനുറ്റ് വച്ച ശേഷം വെള്ളം കൊണ്ട് മുഖം കഴുകാം. ഗ്രീൻ ടീ ബാഗ് വെള്ളത്തില്‍ മുക്കിവച്ച ശേഷം മുഖത്ത് വയ്ക്കുകയും ആവാം. വെള്ളത്തില്‍ മുക്കി വയ്ക്കുമ്പോള്‍ ഫ്രിഡ്ജില്‍ വച്ചാല്‍ ഇതിന് തണുപ്പും കിട്ടും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അന്ധതയിലേക്ക് നയിക്കുന്ന രോഗം; അറിയാം ഗ്ലൂക്കോമയുടെ ലക്ഷണങ്ങള്‍…

Next Post

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

‘അയാളുടെ ജീവിതത്തിൽ മറ്റൊരാൾ, വെടിവച്ച് കൊല്ലാന്‍ തോന്നി, ഇന്നും അത്..’; മുൻ പങ്കാളിയെ കുറിച്ച് ആര്യ

'അയാളുടെ ജീവിതത്തിൽ മറ്റൊരാൾ, വെടിവച്ച് കൊല്ലാന്‍ തോന്നി, ഇന്നും അത്..'; മുൻ പങ്കാളിയെ കുറിച്ച് ആര്യ

തോഷഖാന കേസ്‌: ഇമ്രാൻ ഖാനും ഭാര്യക്കും 14 വർഷം തടവ്‌

തോഷഖാന കേസ്‌: ഇമ്രാൻ ഖാനും ഭാര്യക്കും 14 വർഷം തടവ്‌

ഹേമന്ദ് സോറൻ ഇഡി കസ്റ്റഡിയിൽ: അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന; ചംപയ് സോറൻ പുതിയ മുഖ്യമന്ത്രി

ഹേമന്ദ് സോറൻ ഇഡി കസ്റ്റഡിയിൽ: അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന; ചംപയ് സോറൻ പുതിയ മുഖ്യമന്ത്രി

തിരുവനന്തപുരത്ത് ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം: കടയ്ക്കുള്ളിൽ വ്യാപക നാശനഷ്ടം

തിരുവനന്തപുരത്ത് ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം: കടയ്ക്കുള്ളിൽ വ്യാപക നാശനഷ്ടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In