ന്യൂഡൽഹി > ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ ഇഡി കസ്റ്റഡിയിൽ. സോറന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. ഇഡി ഉദ്യോഗസ്ഥർക്കൊപ്പം രാജ്ഭവനിലെത്തി ഹേമന്ദ് സോറൻ രാജിക്കത്ത് കൈമാറിയതായാണ് വിവരങ്ങൾ. നിലവിലെ ഗതാഗതമന്ത്രിയായ ചംപയ് സോറനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതായി ജെഎംഎം എംഎൽഎമാർ അറിയിച്ചു. ഗവർണറെ കണ്ട ശേഷമാണ് തീരുമാനം. അട്ടിമറി ഒഴിവാക്കാൻ എംഎൽഎമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നീക്കം തുടങ്ങി.
6 മണിക്കൂറിലധുകമായി തുടരുന്ന ചോദ്യം ചെയ്യലിനൊടുവിലാണ് സോറന്റെ രാജി. റാഞ്ചിയിലെ ഔദ്യോഗിക വസതിയിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ചോദ്യം ചെയ്യലിൽ പിന്നാലെ സോറനെ ഉടനെ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന.