• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹജ്ജ് യാത്രാ നിരക്ക്: കോഴിക്കോട്ടെ 40,000 രൂപ ഇളവ് അപര്യാപ്തമെന്ന് എം.പിമാർ

by Web Desk 04 - News Kerala 24
February 1, 2024 : 5:57 pm
0
A A
0
ഹജ്ജ് യാത്രാ നിരക്ക്: കോഴിക്കോട്ടെ 40,000 രൂപ ഇളവ് അപര്യാപ്തമെന്ന് എം.പിമാർ

ന്യൂഡൽഹി: കോഴി​ക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്കിലെ വിവേചനം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയെ കണ്ടു. ബുധനാഴ്ച മുസ്‍ലിം ലീഗ് എം.പിമാർ കേ​ന്ദ്ര മന്ത്രിയെ കണ്ട് ഇതേ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച കോൺഗ്രസ് എം.പിമാരുടെയും ആർ.എസ്.പി എം.പിയുടെയും കൂടിക്കാഴ്ച.

കരിപ്പൂരിൽ നിന്നുള്ള യാത്രാ തുകയിൽ 40,000 രൂപ കുറക്കാമെന്ന് മുസ്‍ലിം ലീഗ് എം.പിമാർക്ക് മന്ത്രി നൽകിയ ഉറപ്പ് പോരെന്നും കോഴിക്കോട് നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലെ നിരക്കിന് തുല്യമാക്കണമെന്നും ലീഗിതര യു.ഡി.എഫ് എം.പിമാർ കേന്ദ്ര ന്യൂനപക്ഷ മന്ത്രിയോട് ആവശ്യപ്പെട്ടു. എം.പിമാരുടെ ആവശ്യം എയർ ഇന്ത്യാ മനേജ്മെന്റുമായി ചർച്ച ചെയ്യാമെന്നും ശേഷം വിവരം അറിയിക്കാമെന്നും സ്മൃതി ഇറാനി മറുപടി നൽകി.

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർഥാടകരോടുള്ള വിവേചനം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ് എന്നിവർ ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയപ്പോഴാണ് 510 ഡോളർ (40,000ൽ പരം ഇന്ത്യൻ രൂപ) കുറവ് വരുത്താമെന്ന് സ്മൃതി ഇറാനി ഉറപ്പു നൽകിയത്. എന്നാൽ വ്യാഴാഴ്ച കേന്ദ്ര മന്ത്രിയെ കണ്ട കോൺഗ്രസ് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, എം.കെ രാഘവൻ, ബെന്നി ബഹ്നാൻ, ആന്റോ ആന്റണി, അടൂർ പ്രകാശ്, ടി. എൻ പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാകോസ് എന്നിവരുംആർ.എസ്.പി എം.പി എൻ.കെ പ്രേമചന്ദ്രനും 510 ഡോളർ കുറവ് വരുത്താമെന്ന മന്ത്രിയുടെ ഉറപ്പ് അപര്യാപ്തമാണെന്നും സംസ്ഥാനത്തെ എല്ലാ എംബാർക്കേഷൻ പോയിന്റുകളുടെയും നിരക്ക് തുല്യമായി ഏകീകരിക്കണമെന്നും ആവശ്യപ്പെട്ടു.

1977 ഡോളർ ആണ് എയർ ഇന്ത്യ എക്സ്പ്രസ്സ് കോഴിക്കോട് നിന്നുള്ള നിരക്കായി ക്വോട്ട് ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. കൊച്ചിയിൽ 1073 ഡോളറും കണ്ണൂരിൽ ഇത് 1068 ഡോളറുമാണ്. കോഴിക്കോട് നിന്നുള്ള നിരക്ക് ക്രമാതീതമായതിനാലും ഒരു കമ്പനി മാത്രം പങ്കെടുത്ത ടെണ്ടർ ആയതിനാലും മന്ത്രാലയത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലെയും നിരക്ക് ഏകീകരിക്കുക മാത്രമാണ് പരിഹാരമെന്നു൦ എം.പിമാർ ചൂണ്ടികാട്ടി. കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രക്കായി വലിയ വിമാനം ഉപയോഗിക്കണമെന്ന എം.പിമാരുടെ ആവശ്യത്തോട് ഇക്കാര്യം വ്യോമയാന മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അസി. പബ്ലിക്​ പ്രോസിക്യൂട്ടറുടെ ആത്മഹത്യ; രണ്ടു​പേരെ സസ്​പെൻഡ്​ ചെയ്തു

Next Post

തൊട്ടുപിന്നില്‍ ‘നൂറേ നൂറി’ല്‍ ആന; മുത്തങ്ങ വനപാതയില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തൊട്ടുപിന്നില്‍ ‘നൂറേ നൂറി’ല്‍ ആന; മുത്തങ്ങ വനപാതയില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൊട്ടുപിന്നില്‍ 'നൂറേ നൂറി'ല്‍ ആന; മുത്തങ്ങ വനപാതയില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ്;  സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പദ്ധതികളൊന്നും  ഇല്ല: കെ എന്‍ ബാലഗോപാല്‍

കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ്; സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പദ്ധതികളൊന്നും ഇല്ല: കെ എന്‍ ബാലഗോപാല്‍

എക്സാലോജിക്കുമായി ബന്ധപ്പെട്ടുള്ള കോർപ്പറ്റേറ്റ്  മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക് എതിര് : എ കെ ബാലൻ

എക്സാലോജിക്കുമായി ബന്ധപ്പെട്ടുള്ള കോർപ്പറ്റേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക് എതിര് : എ കെ ബാലൻ

വൃദ്ധയെപ്പോലും വെറുതെ വിടാതെ ഇസ്രായേൽ; അൽഷിമേഴ്‌സ് ബാധിച്ച 82കാരിയെ ജയിലിലടച്ചു

വൃദ്ധയെപ്പോലും വെറുതെ വിടാതെ ഇസ്രായേൽ; അൽഷിമേഴ്‌സ് ബാധിച്ച 82കാരിയെ ജയിലിലടച്ചു

ചംപായ് സോറൻ ഗവർണറെ കണ്ടു; ഝാർഖണ്ഡിൽ ഉടൻ സർക്കാർ രൂപവത്കരിക്കും

ചംപായ് സോറൻ ഗവർണറെ കണ്ടു; ഝാർഖണ്ഡിൽ ഉടൻ സർക്കാർ രൂപവത്കരിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In