• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഗസ്സ ജനതയെ ലോകം കൈവിടരുത്; ധനസഹായം നിഷേധിക്കുന്നത് അപകടകരം -അൻറോണിയോ ഗുട്ടറസ്

by Web Desk 04 - News Kerala 24
February 1, 2024 : 9:32 pm
0
A A
0
ഗസ്സ ജനതയെ ലോകം കൈവിടരുത്; ധനസഹായം നിഷേധിക്കുന്നത് അപകടകരം -അൻറോണിയോ ഗുട്ടറസ്

യുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ ​സേവനപ്രവർത്തനങ്ങളിൽ ഏ​ർപ്പെട്ട ഐക്യരാഷ്ട്രസഭയുടെ സേവന വിഭാഗമായ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം പുനസ്ഥാപിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എൻ മേധാവി അ​ന്റോണിയോ ഗുട്ടറസ്. സഹായം താൽക്കാലികമായി നിർത്താനുള്ള വിവിധ അംഗരാജ്യങ്ങളുടെ നീക്കം ഗസ്സയിലെ ജനങ്ങൾക്ക് വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും യു.എൻ അടക്കം 15 അന്താരാഷ്ട്ര സംഘടനകളുടെ മേധാവികൾ ഒപ്പുവെച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഗസ്സയിലെ പരിക്കേറ്റവരും വീടു​നഷ്ടപ്പെട്ടവരുമായ ലക്ഷക്കണക്കിനാളുകളെ സേവിക്കുന്ന സന്നദ്ധ സംഘടനക്ക് ഫണ്ട് നിഷേധിക്കുന്നത് അപകടകരവും ദൂരവ്യാപകമായ മാനുഷികദുരന്തത്തിന് വഴിവെക്കുന്നതുമാണ്. ഗസ്സയിലെ ജനങ്ങളെ ലോകം കൈവിടരുതെന്നും ഇവർ അഭ്യർഥിച്ചു.

ഗസ്സയിലെ 22 ലക്ഷം ആളുകൾക്ക് അടിയന്തിര സഹായം എത്തിക്കാൻ യു.എൻ.ആർ.ഡബ്ല്യു.എയെ പോലെ ശേഷിയുള്ള മറ്റൊരു സംവിധാനവും നിലവിലില്ല. സ്വന്തം സഹപ്രവർത്തകർ വരെ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തപ്പോഴും അവർ അവിടെ സേവനനിരതരാണ്.

ഒക്‌ടോബർ 7 മുതൽ ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തിൽ ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരും പട്ടിണിയിലുമാണ്. ഗസ്സയിലെ ഏറ്റവും വലിയ സേവന സംഘടന എന്ന നിലയിൽ യു.എൻ.ആർ.ഡബ്ല്യു.എയാണ് ഇവർക്ക് ഭക്ഷണവും പാർപ്പിടവും സംരക്ഷണവും നൽകുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത്. ഈ സാഹചര്യത്തിൽ ഫണ്ട് തടയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇവർ അഭ്യർത്ഥിച്ചു.

ഒക്‌ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ‘തൂഫാനുൽ അഖ്സ’ ഓപറേഷനിൽ യു.എൻ.ആർ.ഡബ്ല്യു.എയിലെ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ഫണ്ട് നിർത്തിവെക്കാൻ വിവിധ രാജ്യങ്ങൾ തീരുമാനിച്ചത്. എന്നാൽ, ഏതെങ്കിലും ജീവനക്കാർ പങ്കാളികളായെന്ന പേരിൽ യു.എൻ.ആർ.ഡബ്ല്യു.എയെ ഒന്നാകെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അ​ന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും സംഭവത്തിൽ യുഎൻ ജീവനക്കാർക്ക് പങ്കുള്ളതായി​ തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാർട്ടിൻ ഗ്രിഫിത്ത്‌സ് (എമർജൻസി റിലീഫ് കോർഡിനേറ്റർ ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ്), ഡോ. ക്യു ഡോങ്യു (ഡയറക്ടർ ജനറൽ, ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ), ജെയ്ൻ ബാക്ക്ഹർസ്റ്റ് (ക്രിസ്ത്യൻ എയ്ഡ്), ജാമി മൂൺ (എക്സിക്യൂട്ടീവ് ഡയറക്ടർ, ഇൻ്റർനാഷണൽ കൗൺസിൽ ഓഫ് വോളണ്ടറി ഏജൻസി), ആമി ഇ. പോപ്പ് (ഡയറക്ടർ ജനറൽ, ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ), വോൾക്കർ ടർക്ക് (ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷണർ), പോള ഗവിരിയ ബെറ്റാൻകുർ, (ഐക്യരാഷ്ട്രസഭ സ്പെഷ്യൽ റിപ്പോർട്ടർ ഓൺ ഹ്യൂമൻ റൈറ്റ്സ് ഓഫ് ഇൻ്റേണൽ ഡിസ്പ്ലേസ്ഡ് പേഴ്സൺസ്), അക്കിം സ്റ്റെയ്നർ (അഡ്മിനിസ്ട്രേറ്റർ, യു.എൻ.ഡി.പി), നതാലിയ കാനെം (യുനൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ), ഡോ. ഫിലിപ്പോ ഗ്രാൻഡി (അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷണർ), മിഷാൽ മ്ലിനാർ (യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെൻ്റ് പ്രോഗ്രാം), കാതറിൻ റസ്സൽ (യുനിസെഫ്), സിമ ബഹൂസ് (അണ്ടർ സെക്രട്ടറി ജനറൽ)സിൻഡി മക്കെയ്ൻ (വേൾഡ് ഫുഡ് പ്രോഗ്രാം), ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് (ഡയറക്ടർ ജനറൽ, ലോകാരോഗ്യ സംഘടന) എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈഫ് മിഷനുമായി കൈകോര്‍ത്ത് ലയണ്‍സ് ഇന്റര്‍നാഷണലും 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

Next Post

പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?

പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?

ഗ്യാൻവാപി മസ്ജിദിനായി വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം

ഗ്യാൻവാപി മസ്ജിദിനായി വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം

മര്‍ദനമേറ്റ ദളിത് വിദ്യാര്‍ഥിക്ക് ഒരു വര്‍ഷം സസ്‌പെന്‍ഷന്‍; എന്‍ഐടിയില്‍ വന്‍ വിദ്യാര്‍ഥി പ്രതിഷേധം

മര്‍ദനമേറ്റ ദളിത് വിദ്യാര്‍ഥിക്ക് ഒരു വര്‍ഷം സസ്‌പെന്‍ഷന്‍; എന്‍ഐടിയില്‍ വന്‍ വിദ്യാര്‍ഥി പ്രതിഷേധം

വിസ നിരക്ക് കൂട്ടി യു.എസ്; ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ

വിസ നിരക്ക് കൂട്ടി യു.എസ്; ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ

വണ്ടിപ്പെരിയാർ കേസ്​: അന്വേഷണ ഉദ്യോഗസ്ഥന്​ സസ്പെൻഷൻ

വണ്ടിപ്പെരിയാർ കേസ്​: അന്വേഷണ ഉദ്യോഗസ്ഥന്​ സസ്പെൻഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In