ചെന്നൈ: ചെന്നൈയിൽ ദളിത് യുവാവിനെ കാമുകിയുടെ കുടുംബം കൊന്നു. പെരുങ്കളത്തൂർ സ്വദേശി ജീവ(24) ആണ് മരിച്ചത്. ഗുണ്ടുമേടിലെ സെമിത്തേരിയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രബലജാതിയിലെ യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്. ബന്ധത്തിൽ എതിർപ്പറിയിച്ചിരുന്നു കുടുംബം. തുടർന്ന് യുവതിയുടെ വീട്ടുകാർ ജീവയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് വിവരം. തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ജാതിയുടെ പേരിലുള്ള കൊലയെന്ന് കരുതുന്നില്ലെന്നാണ് എസിപിയുടെ വിശദീകരണം.