തിരുവനന്തപുരം: വര്‍ഗീയതയോട് ചേരുന്നതിൽ കേരളത്തിലെ ചില സാംസ്‌കാരിക പ്രവര്‍ത്തകര്‍ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് വിമര്‍ശനം ഉന്നയിച്ചത്. ദേശാഭിമാനി സാഹിത്യ പുരസ്‌കാര ചടങ്ങിൽ മുഖ്യാതിഥിയായി എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബറി മസ്‌ജിദ് തകര്‍ത്തത് ഹിന്ദുത്വ വര്‍ഗീയവാദികളാണെന്നും അധികാരവും പൗരോഹിത്യവും ഒന്നിച്ചാൽ ദുരന്ത ഫലമാണ് ഉണ്ടാവുകയെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങൾ മാത്രമാണ് ഇക്കാര്യം തുറന്ന് കാണിച്ചത്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലേതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോഴും ആ തീരുമാനത്തിൽ മാറ്റമില്ലെന്നും വ്യക്തമാക്കി.