• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നടൻ ദളപതി വിജയ് രണ്ട് വർഷം കൊണ്ട് മുഖ്യമന്ത്രിയാകുമോ? വോട്ട് ശതമാനം ഇങ്ങനെയാകും, വെല്ലുവിളികളേറെ

by Web Desk 04 - News Kerala 24
February 3, 2024 : 2:06 pm
in India, News
0
A A
0
തമിഴക വെട്രി കഴകം പ്രവർത്തകർക്ക് ആദ്യ നിർദേശവുമായി വിജയ്, രാഷ്ട്രീയ പ്രവേശനം ബിജെപി തിരക്കഥയെന്ന് എഐഎഡിഎംകെ

തലമുറമാറ്റത്തിനൊരുങ്ങി നിൽക്കുന്ന തമിഴ്‍നാട് രാഷ്ട്രീയത്തിൽ ചലച്ചിത്ര നടൻ വിജയ് പുതിയ രാഷ്‍ട്രീയ പാര്‍ട്ടിയുമായി എത്തുമ്പോള്‍ നേരിടേണ്ടത് കടുത്ത വെല്ലുവിളികള്‍. രാഷ്‍ട്രീയ പാര്‍ട്ടി രൂപീകരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി ആകുക എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുക ഒട്ടും എളുപ്പമാകില്ല. ഉചിതമായ സമയത്തിനായുള്ള കാത്തിരിപ്പ് വിജയ് അവസാനിപ്പിക്കുമ്പോള്‍ തലമുറ മാറ്റത്തിന്റെ പടിവാതിലിലാണ് തമിഴക രാഷ്‍ട്രീയം. തമിഴ് രാഷ്‍ട്രീയത്തിന്റെ പുത്തൻ തലമുറയില്‍ ആരാകും വാഴുക എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്.

ഡിഎംകെയുടെ പ്രത്യയശാസ്ത്രം എവിടെയും ധൈര്യത്തോടെ പറയുന്ന ഉദയനിധി സ്റ്റാലിനും വലിയ പദവികളിലെത്തുമെന്ന് ബിജെപി നേതാക്കൾ വിശേഷിപ്പിക്കുന്ന കെ അണ്ണാമലൈക്കുമൊപ്പം യുവവോട്ടർമാരിൽ കണ്ണുവയ്ക്കുകയാണ് വിജയ്‍യും. മുഖ്യമന്ത്രിയാകാനാവശ്യമായ 40 ശതമാനം വോട്ടുകൾ ഇതില്‍ കണ്ടെത്തുകയെന്നത് ദളപതി വിജയ്‍ക്ക് മുന്നിലെ വെല്ലുവിളിയാകും. വിജയ്‍യുടെ നീക്കത്തിന്റെ സൂചനകള്‍ വരും ദിവസങ്ങളിലാണ് വ്യക്തമാകുക. ആരാധക പിന്തുണ വോട്ടാക്കി മാറ്റാൻ തന്നെയാണ് വിജയ് ലക്ഷ്യമിടുന്നത്.

നടൻ വിജയകാന്ത് സ്ഥാപിച്ച ഡിഎംഡികെ ആദ്യ തെരഞ്ഞെടുപ്പിൽ 234 മണ്ഡലത്തിലും മത്സരിച്ചപ്പോൾ നേടിയത് 8.38 ശതമാനം വോട്ടുകളാണ്. മക്കൾ നീതിമയ്യത്തിലൂടെ തമിഴ് രാഷ്ട്രീയത്തില്‍ ചലച്ചിത്ര നടൻ കമല്‍ഹാസൻ അരങ്ങേറിയപ്പോള്‍ പാര്‍ട്ടിക്ക് കിട്ടിയത് 2.62 ശതമാനം വോട്ടും. വിജയകന്തിനു വിരുദാചലത്ത് വിജയിക്കാനായി. കോയമ്പത്തൂർ കടമ്പയിൽ കമൽഹാസൻ വീണു.

പന്ത്രണ്ട് ശതമാനം മുതൽ 15 വരെ വോട്ടുകൾ ഒറ്റയ്ക്ക് മത്സരിച്ചാൽ വിജയ്‍യുടെ പാർട്ടിക്ക് പരമാവധി നേടിയെക്കാനാകുമെന്നാണ് ഡിഎംകെ, ബിജെപി നേതാക്കൾ അടക്കം പറയുന്നത്. നിലവിലെ രാഷ്ട്രീയ വ്യവസ്ഥയിൽ അവിശ്വാസമുള്ളതിനാല്‍ ആദ്യ അങ്കത്തിൽ വിജയ് ഒരു മുഖ്യധാര പാർട്ടിയുടെ നിഴലിലൊതുങ്ങാനും സാധ്യതയില്ല. അതായത് ഡിഎംകെ, എഐഎഡിഎംകെ, ബിജെപി തുടങ്ങിയ കക്ഷികൾ നേതൃത്വപദവിയിലുള്ള മൂന്ന് മുന്നണികൾ 2026ൽ പ്രതീക്ഷിക്കാം. മുഖ്യമന്ത്രി കസേര ലക്ഷ്യം എന്ന് ചലച്ചിത്ര നടൻ വിജയും പ്രഖ്യാപിക്കുമ്പോൾ 2026ൽ തമിഴ്‍നാട്ടിൽ ചതുഷ്കോണ പോരാട്ടത്തിന് കൂടിയാണ് കളമൊരുങ്ങുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്യാൻവാപി മസ്‌ജിദിൽ മൂന്നാം ദിവസവും പൂജ തുടരുന്നു; കടകൾ അടച്ച് പ്രതിഷേധം, ഡ്രോൺ നീരീക്ഷണവും സുരക്ഷയും ശക്തം

Next Post

‘ഇനി ഇയാളുടെ കാലമോ’; വമ്പൻ തിരിച്ചുവരവ് നടത്തി മാർക്ക് സക്കർബർഗ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഇനി ഇയാളുടെ കാലമോ’; വമ്പൻ തിരിച്ചുവരവ് നടത്തി മാർക്ക് സക്കർബർഗ്

'ഇനി ഇയാളുടെ കാലമോ'; വമ്പൻ തിരിച്ചുവരവ് നടത്തി മാർക്ക് സക്കർബർഗ്

കൊടുത്താൽ കർണാടകയിലും കിട്ടുമെന്നാണ് പുതു ചൊല്ല്.. ഇപ്പോഴെങ്ങനെയുണ്ട് കോൺഗ്രസേയെന്ന് എം ബി രാജേഷ്

കൊടുത്താൽ കർണാടകയിലും കിട്ടുമെന്നാണ് പുതു ചൊല്ല്.. ഇപ്പോഴെങ്ങനെയുണ്ട് കോൺഗ്രസേയെന്ന് എം ബി രാജേഷ്

‘ഭാരത് മാതാ കീ ജയ്ക്ക് ശക്തിപോര; സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

'ഭാരത് മാതാ കീ ജയ്ക്ക് ശക്തിപോര; സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

രണ്ടിടത്ത് വീണ്ടും വാഹനാപകടം: 2 യുവാക്കൾക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്, ഇന്ന് പൊലിഞ്ഞത് 3 ജീവൻ

രണ്ടിടത്ത് വീണ്ടും വാഹനാപകടം: 2 യുവാക്കൾക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്, ഇന്ന് പൊലിഞ്ഞത് 3 ജീവൻ

4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കും: ഒരു കോടി രൂപയുടെ ഭരണാനുമതി

4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കും: ഒരു കോടി രൂപയുടെ ഭരണാനുമതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021