തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ നാലമത്തെ ബജറ്റ് ഇന്ന്. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയും, പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. രാവിലെ 9 മണിയ്ക്കാണ് മന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുക.
സംസ്ഥാന സര്‍ക്കാര്‍ ധനപ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയിലും മുകളിലാണ്. റബറിന്‍റെ താങ്ങുവിലയിൽ 20 രൂപയുടെങ്കിലും വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും ഉൾപ്പടെ വിവിധ വിഭാഗങ്ങൾക്കു നൽകാനുള്ള കുടിശികയുടെ ഒരു പങ്ക് എങ്കിലും ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.