തിരുവനന്തപുരം > തിരുവനന്തപുരത്ത് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് അമൃത ജ്വല്ലറി കുത്തിത്തുറന്ന് 25 പവനും ഒന്നരലക്ഷം രൂപയും കവർന്ന കേസിലാണ് അറസ്റ്റ്. പിടിയിലായവരിൽ നാലുപേരും 15 വയസ്സിന് താഴെയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
ജനുവരി 27 പുലർച്ചെയായിരുന്നു ജ്വല്ലറിയിൽ മോഷണം നടന്നത്. ഉടമ രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.