• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിണറായി വിജയന് ഭരിക്കാനറിയാത്തതിന് ഡൽഹിയിൽ സമരം ചെയ്തിട്ട് കാര്യമില്ലെന്ന് കെ.സുരേന്ദ്രൻ

by Web Desk 04 - News Kerala 24
February 8, 2024 : 3:28 pm
in Kerala, News
Reading Time: 1 min read
0
A A
0
പിണറായി വിജയന് ഭരിക്കാനറിയാത്തതിന് ഡൽഹിയിൽ സമരം ചെയ്തിട്ട് കാര്യമില്ലെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന് ഭരിക്കാൻ അറിയാത്തതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകർന്നതെന്നും അതിന് ഡൽഹിയിൽ സമരം ചെയ്തതു കൊണ്ട് കാര്യമില്ലെന്നും ബി.​െജ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. കേന്ദ്ര സർക്കാരിൻ്റെ കൂടുതൽ സഹായം ഇല്ലാതിരുന്നെങ്കിൽ കേരളം പട്ടിണിയായേനെയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ജന്തർമന്തറിൽ അഴിമതിക്കാരുടെ കൂട്ടായ്മയാണ് കണ്ടത്.

നിലനിൽപ്പിന് വേണ്ടിയാണ് അവർ ഒന്നിച്ചു നിൽക്കുന്നത്. മസാല ബോണ്ട് പോലെയുള്ള തലതിരിഞ്ഞ സാമ്പത്തിക നയമാണ് സംസ്ഥാനത്തിൻ്റെ സമ്പദ്ഘടന പൂർണമായും തകർത്തത്. വലിയ തട്ടിപ്പാണ് മസാല ബോണ്ടിൻ്റെ മറവിൽ തോമസ് ഐസക്കും മുഖ്യമന്ത്രിയും നടത്തിയത്. തെറ്റ് ചെയ്തത് കൊണ്ടാണ് ഐസക്ക് ഇഡിയിൽ നിന്നും ഒളിച്ചോടുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കേരളത്തെ തകർത്തിട്ട് ഡൽഹിയിൽ പോയി നാടകം കളിച്ചിട്ട് കാര്യമില്ല.

കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ മുഖ്യമന്ത്രിയുടെ സമരത്തെ പിന്തുണച്ചതോടെ കേരളത്തിലെ കോൺഗ്രസിൻ്റെ ഇരട്ടത്താപ്പ് പൊളിഞ്ഞതായും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കോൺഗ്രസ് പ്രതിക്ഷ ധർമ്മം മറന്ന് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം സ്വതന്ത്രമായപ്പോൾ 16 രാജ്യങ്ങളായി വിഭജിക്കണമെന്ന് പറഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാർ. അതേ നിലപാട് തന്നെയാണ് പിണറായി വിജയനുമുള്ളതെന്ന് അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ നിന്നും വ്യക്തമാണ്. ഇടക്കാല ബജറ്റിലും സംസ്ഥാനങ്ങളെ ഞെരിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ലക്ഷം കോടി അധികം അനുവദിച്ചതാണോ ഈ ഞെരുക്കമെന്ന് അദ്ദേഹം വ്യക്തമാക്കണം. ബ്രാൻഡിംഗാണ് കേന്ദ്രം നടത്തുന്നതെന്നതാണ് മറ്റൊരു ആരോപണം. ഇത് ഉത്തരവാദിത്വപ്പെട്ട സർക്കാരിന് അംഗീകരിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

കേന്ദ്രം ബ്രാൻഡിംഗ് നടത്തിയാൽ കൃത്യമായ കണക്ക് സംസ്ഥാനത്തിന് കൊടുക്കേണ്ടി വരുമെന്നും, മോദിയുടെ അരി പിണറായിയുടെ പടം വെച്ച് കൊടുക്കാനാവില്ലെന്നും അറിയാവുന്നത് കൊണ്ടാണ് ഇത്തരം ബാലിശമായ വാദങ്ങൾ പറയുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും തുല്ല്യമായ ആനുകൂല്യം നൽകണമെന്നാണ് പിണറായി വിജയൻ്റെ വേറൊരു കണ്ടുപിടുത്തം. 24 കോടി ജനങ്ങളുള്ള യുപിക്കും മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിനും ഒരേ നികുതി വിഹിതം കൊടുക്കുന്നത് എന്ത് ന്യായമാണെന്ന് അദ്ദേഹം പറയണം. ധനകാര്യ കമ്മീഷനാണ് സംസ്ഥാനങ്ങളുടെ വിഹിതം തീരുമാനിക്കുന്നതെന്ന വസ്തുത പിണറായി മറച്ചുവെക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്യാൻവാപി മസ്ജിദിൽ ബഹുദൈവാരാധനക്ക് അനുമതി നൽകിയത് നിയമത്തോടുള്ള വെല്ലുവിളി -സാദിഖലി തങ്ങൾ

Next Post

പ്രധാനമന്ത്രി ജൻമം ​കൊണ്ട് ഒ.ബി.സിക്കാരനല്ല; അദ്ദേഹം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു -രാഹുൽ ഗാന്ധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രധാനമന്ത്രി ജൻമം ​കൊണ്ട് ഒ.ബി.സിക്കാരനല്ല; അദ്ദേഹം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു -രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ജൻമം ​കൊണ്ട് ഒ.ബി.സിക്കാരനല്ല; അദ്ദേഹം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു -രാഹുൽ ഗാന്ധി

കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; അഞ്ച് കോടിയുടെ സാമ്പത്തിക ബാധ്യത തീർക്കൽ ലക്ഷ്യം, വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കുറ്റപത്രം

കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; അഞ്ച് കോടിയുടെ സാമ്പത്തിക ബാധ്യത തീർക്കൽ ലക്ഷ്യം, വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കുറ്റപത്രം

ജ​യ​ല​ളി​ത ന​ട​ക്കിരുത്തിയ ആനക്കുൾപ്പെടെ ​മർദനം; ഗുരുവായൂരിൽ രണ്ട് പാ​പ്പാ​ന്മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ജ​യ​ല​ളി​ത ന​ട​ക്കിരുത്തിയ ആനക്കുൾപ്പെടെ ​മർദനം; ഗുരുവായൂരിൽ രണ്ട് പാ​പ്പാ​ന്മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ചാലക്കുടിയിൽ 53 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാലക്കുടിയിൽ 53 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നാളെ അവർ എന്നെയും പിണറായി വിജയനെയും എം.കെ. സ്റ്റാലിനെയും ജയിലിലടച്ചേക്കാം; അങ്ങനെ സർക്കാരുകളെ അട്ടിമറിക്കാം -കെജ്രിവാൾ

നാളെ അവർ എന്നെയും പിണറായി വിജയനെയും എം.കെ. സ്റ്റാലിനെയും ജയിലിലടച്ചേക്കാം; അങ്ങനെ സർക്കാരുകളെ അട്ടിമറിക്കാം -കെജ്രിവാൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021