• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹിജാബ് വിവാദം ; കര്‍ണാടകയില്‍ കാവി ഷാള്‍ ധരിച്ച് വീണ്ടും വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

by Web Desk 01 - News Kerala 24
February 5, 2022 : 5:58 pm
0
A A
0
ഹിജാബ് വിവാദം ;  കര്‍ണാടകയില്‍ കാവി ഷാള്‍ ധരിച്ച് വീണ്ടും വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കര്‍ണാടക : ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടയില്‍ അതിന് സമാന്തരമായി കാവി ഷാള്‍ ധരിച്ച് ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്. ഹിജാബ് വിലക്കിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ജാഥയില്‍ ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത്. ആര്‍ എന്‍ ഷെട്ടി കോളജ് വളപ്പിലും പരിസരത്തുമായാണ് കാവി ഷാള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. പ്രകടനത്തില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കോളജില്‍ നിന്നും പ്രതിഷേധം തെരുവിലേക്കും മാര്‍ക്കറ്റിലേക്കും കടന്നതോടെ പോലീസെത്തി ഇവരെ തടഞ്ഞു.

ഹിജാബ് വിലക്ക് വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ചിഹ്നങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും താലിബാനിസം അനുവദിക്കില്ലെന്നും കര്‍ണാടക ബിജെപി പ്രതികരിച്ചു. വിദ്യാലയങ്ങളിലെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥിനികള്‍ അവരുടെ മതവിശ്വാസപ്രകാരം ഹിജാബ് ധരിക്കുന്നത് വിദ്യാഭ്യാസത്തിന് തടസമാകുന്നുണ്ടെങ്കില്‍ അതിലൂടെ നാം ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കുകയാണെന്നായിരുന്നു വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ രുദ്രെ ഗൗഡ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിലപാട് കൈക്കൊണ്ടതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍ നിന്ന് പുറത്താക്കിയത്. ഇവര്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടായിരുന്നു. പുറത്താക്കിയതിന് ശേഷം ഹാജരില്‍ ആബ്സെന്റ് എന്നാണ് രേഖപ്പെടുത്തുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ നേരത്തേ പ്രതികരിച്ചിരുന്നു.

ഹിജാബ് ധരിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ വിലക്കിയ കോളേജിന്റെ നടപടി ജില്ലാകളക്ടര്‍ ഇടപെട്ട് നിര്‍ത്തലാക്കിയിരുന്നെങ്കിലും ഹിജാബോ മറ്റ് തരത്തിലുള്ള ഷാളുകളോ യൂണിഫോമിനൊപ്പം ധരിക്കരുതെന്ന പുതിയ നിയമം കോളേജ് അധികൃതര്‍ പുറത്തിറക്കുകയായിരുന്നു. ഇത് കര്‍ശനമായി പാലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട് ജില്ലയില്‍ 923 പേര്‍ക്ക് കൂടി കോവിഡ്

Next Post

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ ഫെബ്രുവരി 14 മുതൽ ;  പരീക്ഷകൾക്ക് മുടക്കമില്ല

സംസ്ഥാനത്ത് സ്കൂൾ തുറക്കൽ : തിങ്കളാഴ്ച്ച ഉന്നതതല യോഗം , ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നത് ചർച്ചയാകും

നരിക്കുനിയിൽ നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

നരിക്കുനിയിൽ നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണയിൽ കൈക്കൂലി വാങ്ങിയ ഡോക്ടർക്ക് സസ്‌പെൻഷൻ

പെരിന്തൽമണ്ണയിൽ കൈക്കൂലി വാങ്ങിയ ഡോക്ടർക്ക് സസ്‌പെൻഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In