ദുബൈ: നിയമങ്ങളും നിബന്ധനകളും ലംഘിച്ച് പരസ്യം നല്കിയ 30 റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് ദുബൈ റെഗുലേറ്ററി അതോറിറ്റി 50,000 ദിര്‍ഹം വീതം പിഴ ചുമത്തി. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നടപടി സ്വീകരിച്ചത്. റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലെ എല്ലാ കമ്പനികളും പരസ്യ നിയമങ്ങള്‍ പാലിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് കൃത്യമായ, ശരിയായ വിവരങ്ങള്‍ നല്‍കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
ഇടപാടുകളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനായി പരസ്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് എല്ലാ റിയൽ എസ്റ്റേറ്റ് കമ്പനികളോടും അതോറിറ്റി ആവശ്യപ്പെട്ടു. റിയൽ എസ്റ്റേറ്റ് കമ്പനികളുടെ പ്രവർത്തനങ്ങളും വിപണിയിൽ അവർ നൽകുന്ന പരസ്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് റിയൽ എസ്റ്റേറ്റ് കൺട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ അലി അബ്ദുല്ല അൽ അലി പറഞ്ഞു.
പരസ്യങ്ങള്‍ നല്കുമ്പോള് പാലിക്കേണ്ട വ്യവസ്ഥകളും മാനദണ്ഡങ്ങളും സംബന്ധിച്ച് അതോറിറ്റി നേരത്തെ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടപാടുകളുടെ സുതാര്യത ഉറപ്പുവരുത്തുക, ഇടപാടുകാർക്ക് മികച്ച സേവനങ്ങൾ നൽകുക, എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുക, മേഖലയിൽ സുസ്ഥിരമായ വികസനവും വളർച്ചയും പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കായി ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അലി അബ്ദുല്ല അൽ അലി വ്യക്തമാക്കി.