തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. പിണറായി വിജയന്‍റെ ഭരണം കുടുംബത്തിന് വേണ്ടി മാത്രമാണെന്ന് സുധാകരന്‍ വിമര്‍ശിച്ചു. പിണറായിയുടെ ഏകാധിപത്യത്തിന് എതിരെയും നരേന്ദ്രമോദിയുടെ ഫസിസ്റ്റ് ഭരണത്തിന് എതിരെയുമാണ് സമരാഗ്നി പ്രക്ഷോഭ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി വിജയനെതിരെ എത്ര കേസുകള്‍ ഉയര്‍ന്നു വന്നു. പക്ഷേ, ഒന്നിലും പ്രതിയാകാത്തത് ബിജെപിയുമായുള്ള അന്തര്‍ധാര കാരണമാണെന്നും കെ സുധാകരന്‍ ആരോപിപിച്ചു. സമരാഗ്നി പ്രക്ഷോഭ യാത്രയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.
നാട് നിൽക്കണോ വേണ്ടയോ എന്നതാണ് ചോദ്യമെന്നും പിണറായിയുടെ ഏകാധിപത്യത്തിനും നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനും എതിരെയാണ് ഈ യാത്രയെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. പിണറായിയുടെ ഭരണം കുടുംബത്തിന് വേണ്ടി മാത്രമാണ്. ഇവിടെ ഭരണ സംവിധാനം ഇല്ലാത്ത അവസ്ഥയാണ്. പിണറായിക്കെതിരെ എത്ര കേസുകൾ ഉയർന്നു വന്നുവെന്നും ഇതിലൊന്നും പ്രതിയാകാത്തത് ബിജെപിയുമായുള്ള അന്തർധാര കാരണമാണെന്നും കെ സുധാകരൻ തുറന്നടിച്ചു. പിണറായിയുടെ മുൻ സെക്രട്ടറി ഇന്ന് ജയിലിലാണ്. എന്നിട്ടും പിണറായി മാത്രം പ്രതിയായില്ല. എസ്എന്‍സി ലാവലിന്‍ കേസും സ്വർണക്കടത്ത് കേസും എന്തായി എന്നും സുധാകരൻ ചോദിച്ചു. 14 അഴിമതി ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ ഉയർന്നു വന്നു. അന്വേഷണം നടന്നിരുന്നു എങ്കിൽ പിണറായി ജയിലിൽ പോയേനെയെന്നും കെ സുധാകരൻ ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ 20ഉം നേടിയെടുക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നും കെ സുധാകരൻ പറഞ്ഞു