ഗാന്ധിനഗർ: കീഴടങ്ങി ദിവസങ്ങൾക്കുശേഷം ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് പരോൾ അനുവദിച്ചു. ദാഹോഡ് സ്വദേശി പ്രദീപ് മൊറാദിയയാണ് ജയിൽനിന്നിറങ്ങിയത്.
ഭാര്യ പിതാവ് മരിച്ചെന്ന കാരണത്തിൽ ഒരു മാസം പരോൾ അനുവദിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഫെബ്രുവരി ഏഴ് മുതൽ 11വരെ അഞ്ചു ദിവസത്തെ പരോളാണ് ഗുജറാത്ത് ഹൈകോടതി അനുവദിച്ചത്.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ സംഘം ചേർന്നു ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ ഗുജറാത്ത് സർക്കാർ ശിക്ഷയിളവ് ചെയ്ത് വിട്ടയക്കുകയായിരുന്നു. ബി.ജെ.പി സർക്കാറിന്‍റെ ഈ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ബിൽക്കീസ് ബാനു സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്ന് ഗുജറാത്ത് സർക്കാറിന്റെ നടപടി ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികളുടെ ശിക്ഷായിളവ് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.
Bilkis Bano case convict out on paroleഇപ്പോൾ ജാമ്യം ലഭിച്ച പ്രദീപ് മൊറാദിയയെ കൂടാതെ ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് പ്രതികൾ.