• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുഴുദിന ചർച്ച; ധവളപത്രം പാസാക്കി ലോക്സഭ; വിയോജന പ്രമേയങ്ങൾ തള്ളി

by Web Desk 04 - News Kerala 24
February 9, 2024 : 10:16 pm
in India, News
Reading Time: 1 min read
0
A A
0
മുഴുദിന ചർച്ച; ധവളപത്രം പാസാക്കി ലോക്സഭ; വിയോജന പ്രമേയങ്ങൾ തള്ളി

ന്യൂഡൽഹി: 10 വർഷം മുമ്പത്തെ യു.പി.എ സർക്കാറിന്‍റെ ഭരണപ്പിഴവുകൾ ലോക്സഭയിൽ വീണ്ടും ചർച്ചയാക്കാൻ ബി.ജെ.പി ലക്ഷ്യമിടുന്ന ധവളപത്രം ചൂടേറിയ ചർച്ചക്കൊടുവിൽ ലോക്സഭയിൽ പാസാക്കി. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 10 വർഷം ഭരണത്തിലും സമ്പദ്രംഗത്തും സംഭവിച്ച പിടിപ്പുകേടുകളുടെ കെടുതിയിൽനിന്ന് രാജ്യത്തെ കരകയറ്റുന്നതിൽ മോദിസർക്കാർ നിർണായക പങ്ക് വഹിച്ചുവെന്നുകൂടി സമർഥിക്കുന്നതാണ് ധവളപത്രം.

ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്ച പാർലമെന്‍റിൽ വെച്ച ധവളപത്രം മുൻനിർത്തി ചോദ്യോത്തരവേളക്കുശേഷം മുഴുദിന ചർച്ചയാണ് ലോക്സഭയിൽ നടന്നത്. നെഹ്റുകുടുംബത്തിന് പ്രഥമ പരിഗണന നൽകിയ ഭരണമായിരുന്നു യു.പി.എ സർക്കാറിന്‍റേതെന്നും സമ്പദ്രംഗം കുഴച്ചുമറിച്ചുവെന്നും ചർച്ച തുടങ്ങിവെച്ച ധനമന്ത്രി നിർമല സീതാരാമൻ കുറ്റപ്പെടുത്തി. യു.പി.എ ഭരണത്തിലെ പിഴവുകൾ ജനത്തെ വലച്ചെങ്കിൽ, രാജ്യമാണ് പ്രധാനമെന്ന മുദ്രാവാക്യത്തോടെയാണ് മോദിസർക്കാർ മോശം സ്ഥിതി മാറ്റിയെടുത്തത്. അതിന്‍റെ താരതമ്യപഠനമാണ് ധവളപത്രം.

മുൻ സർക്കാറിനെ കരിപുരട്ടാൻ ലക്ഷ്യമിട്ടു തയാറാക്കിയ ധവളപത്രം ബി.ജെ.പിയുടെ രാഷ്ട്രീയ പ്രകടനപത്രികയാണെന്ന് കോൺഗ്രസിലെ മനീഷ് തിവാരി പറഞ്ഞു. വിവരാവകാശ-വിദ്യാഭ്യാസാവകാശ നിയമങ്ങൾ, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷ അവകാശമാക്കൽ തുടങ്ങി സുപ്രധാന നടപടികൾ സ്വീകരിച്ച സർക്കാറിനെ ഇകഴ്ത്തിക്കാണിക്കാനാണ് ഇത്തരമൊരു നടപടിക്ക് മോദിസർക്കാർ മുതിർന്നത്.

ഭരണമാറ്റം നടന്ന 2014ൽ കൊണ്ടുവരാതിരുന്ന ധവളപത്രമാണ് 10 വർഷത്തിനുശേഷം ഇപ്പോൾ സഭയിൽ വെച്ചത്. ഇതിൽ രാഷ്ട്രീയതാൽപര്യമല്ലാതെ മറ്റൊന്നുമില്ല -മനീഷ് തിവാരി കുറ്റപ്പെടുത്തി. ഇത്തരമൊരു ധവളപത്രം കൊണ്ടുവന്ന് സഭയിൽ പാസാക്കുന്നതിനെതിരെ ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ, തൃണമൂൽ കോൺഗ്രസിലെ സൗഗത റോയ് എന്നിവർ കൊണ്ടുവന്ന വിയോജന പ്രമേയങ്ങൾ ശബ്ദവോട്ടിൽ തള്ളി. യു.പി.എ സർക്കാറിന്‍റെ വിലപ്പെട്ട ശ്രമങ്ങൾ അവഗണിച്ച് 10 വർഷത്തിനുശേഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത് അനുചിതമാണെന്ന് വിയോജന പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

മോദിസർക്കാറിന്‍റെ 10 വർഷത്തിനിടയിൽ തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായത് അവഗണിച്ച് മുൻ സർക്കാറിനെ പഴിക്കുന്നത് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറലാണ്. രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥ, കാർഷിക മേഖല എന്നിവ തകർച്ചയിലേക്ക് കൂപ്പുകുത്തി. ന്യൂനപക്ഷങ്ങളോടും സ്ത്രീകളോടും കടുത്ത അനീതിയാണ് മോദിസർക്കാർ കാണിച്ചതെന്നും വിയോജന പ്രമേയത്തിൽ പ്രേമചന്ദ്രൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പതിവായി മാതള നാരങ്ങാ ജ്യൂസ് കുടിക്കൂ; അറിയാം ഈ പത്ത് ഗുണങ്ങള്‍…

Next Post

അ​റ്റ​കു​റ്റ​പ്പ​ണി: ട്രെയിൻ ഗതാഗത നിയ​ന്ത്രണം, ജനശതാബ്ദിയിൽ അധിക കോച്ച്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അ​റ്റ​കു​റ്റ​പ്പ​ണി: ട്രെയിൻ ഗതാഗത നിയ​ന്ത്രണം, ജനശതാബ്ദിയിൽ അധിക കോച്ച്

അ​റ്റ​കു​റ്റ​പ്പ​ണി: ട്രെയിൻ ഗതാഗത നിയ​ന്ത്രണം, ജനശതാബ്ദിയിൽ അധിക കോച്ച്

ശിവസേന നേതാവിന്റെ കൊലക്ക് കാരണം വ്യക്തിവൈരാഗ്യമെന്ന്

ശിവസേന നേതാവിന്റെ കൊലക്ക് കാരണം വ്യക്തിവൈരാഗ്യമെന്ന്

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും രണ്ടിടങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

'മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ല, പ്രതികളെ രക്ഷിക്കാന്‍ ശ്രമം'; ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

മൊബൈലിൽ സംസാരിച്ചുകൊണ്ടു നിന്ന യുവാവിനെ വെട്ടിവീഴ്ത്തി നാടുവിട്ടു; ആന്ധ്രയിലെ ദർഗയിൽ ഒളിവ് ജീവിതം, അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021