തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ അന്തിയൂർകോണത്ത് സ്കൂളിലെ മൂന്ന് കുട്ടികളെ കാണാതായി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് 12 വയസുള്ള മൂന്ന് ആൺകുട്ടികളെ കാണാതായത്. മൂവരും അന്തിയൂർകോണം സ്വകാര്യ സ്കൂളിൽ പഠിക്കുന്നവരാണ്. രക്ഷിതാക്കളുടെ പരാതിയിൽ മലയിൻകീഴ്, മാറനല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്തിയൂർകോണം ബസ് സ്റ്റോപ്പിൽ നിന്നും ബസിൽ കയറുന്ന ദൃശ്യം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.












