തിരുവനന്തപുരം : വാര്‍ഷിക ലൈഫ് മസ്റ്ററിങ് പൂര്‍ത്തിയാക്കാത്ത എല്ലാ സര്‍വീസ് പെന്‍ഷന്‍കാരുടെയും ഈ മാസത്തെ പെന്‍ഷന്‍ തടഞ്ഞുവയ്ക്കാന്‍ നിര്‍ദേശം. മസ്റ്റര്‍ ചെയ്തശേഷം പെന്‍ഷന്‍ നല്‍കാമെന്നാണ് ട്രഷറി ശാഖകള്‍ക്കു ട്രഷറി ഡയറക്ടറുടെ നിര്‍ദേശം. ജനുവരി 22 വരെയാണ് ലൈഫ് മസ്റ്ററിങ്ങിനായി പെന്‍ഷന്‍കാര്‍ക്ക് സമയം അനുവദിച്ചിരുന്നത്. ഇത് പൂര്‍ത്തിയാക്കാത്തവരുടെ പെന്‍ഷനാണ് ഈ മാസം മുതല്‍ തടഞ്ഞു തുടങ്ങിയത്. പെന്‍ഷന്‍ ട്രഷറി സേവിങ്‌സ് ബാങ്ക് (പിടിഎസ്ബി), മണി ഓര്‍ഡര്‍ എന്നിവ മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ അവരുടെ പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍, പിടിഎസ്ബി പാസ്ബുക്ക് എന്നിവയിലൊന്നോ ആധാര്‍, പാന്‍ എന്നിവയിലൊന്നോ മാതൃ ടഷറിയില്‍ ഹാജരാക്കിയാല്‍ അവിടെ ലൈഫ് മസ്റ്ററിങ് ചെയ്തു കൊടുക്കും. ബാങ്ക് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ ബാങ്ക് പാസ്ബുക്കും മേല്‍പറഞ്ഞ 2 തിരിച്ചറിയല്‍ രേഖയില്‍ ഒന്നുമായി എത്തണം.