തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 46,160 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. ഗ്രാമിന് 5770 രൂപ നൽകണം.ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. ഏറിയും കുറഞ്ഞും നിൽക്കുന്ന സ്വർണവിലയിൽ 10 ദിവസത്തിനിടെ ഏകദേശം 500 രൂപയുടെ കുറവാണ് ഉണ്ടായത്.