കൊച്ചി> തൃപ്പൂണിത്തുറയിൽ ക്ഷേത്ര ഉത്സവത്തിനായി പടക്ക മിറക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ 4 പേരെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.അതിൽ മൂന്നുപേരെ പൊള്ളൽ ഐ.സി. യു വിലും ഒരാളെ വാർഡിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത് .ഐ. സി. യു വിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമായി തുടരുന്നു. ദിവാകരൻ (55), ആനന്ദൻ (69), മടവൂർ ശാസ്താവട്ടം സ്വദേശി ആദർശ് (28), കൊല്ലം പാരിപ്പിള്ളി സ്വദേശി അനിൽ (49) എന്നിവരാണ്.ചികിത്സയിലുള്ളത്. ഇവർക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കിവരുന്നു.
തൃപ്പൂണിത്തുറയിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പുണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിക്കാനും നിര്‍ദേശം നല്‍കി.