തിരുവനന്തപുരം : വിദേശ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും. അമേരിക്കയിലെ ചികിത്സക്കും ഗള്‍ഫ് എക്സ്പോയില്‍ പങ്കെടുത്തതിനും ശേഷമാണ് മടക്കം. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനം നീളുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്. ഓര്‍ഡിനന്‍സിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചാല്‍, ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. അതിനിടെ ഗവര്‍ണര്‍ നിയമവിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും,ശിവശങ്കറിന്റെ പുസ്തകവും, ഉണ്ടാക്കിയ വിവാദങ്ങളില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മടക്കം. അനുമതിയില്ലാതെ പുസത്കം എഴുതിയതില്‍ ശിവശങ്കറിനോട് വിശദീകരണം ചോദിക്കണോ വേണ്ടയോ എന്നതിലും മുഖ്യമന്ത്രിയാകും തീരുമാനമെടുക്കുക.