നൃൂഡൽഹി : ഖത്തറിൽനിന്ന് ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇറക്കുമതി കരാർ 2048 വരെ നീട്ടാന്‍ ഇന്ത്യ. പ്രതിവർഷം 75 ലക്ഷം ടൺ ഇറക്കുമതി വ്യാപിപ്പിക്കുന്നതിനുള്ള കരാറിൽ ഖത്തറുമായി ഒപ്പുവെക്കും. പുതിയ കരാർപ്രകാരം ഒരു ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് ഏകദേശം 0.8 ഡോളർ ഇന്ത്യക്ക് ലാഭിക്കാനാകും. ബാരലിന് $80 എന്ന ബ്രെൻ്റ് വില കണക്കാക്കിയാൽ, 20 വർഷ കാലയളവിൽ ഏകദേശം 6 ബില്യൺ ഡോളർ ലാഭിക്കാൻ പുതിയ വിലനിർണ്ണയ നിബന്ധനകൾ കാരണമായേക്കാം. നിലവിലെ നിരക്കിനെക്കാള്‍ ഗണ്യമായ കുറവിൽ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ലഭ്യമാകുന്ന സ്ഥിതിക്ക് ഇറക്കുമതി നീട്ടുകയാണ് ഇന്ത്യയുടെ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.