• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വ്യാജ ഹലാൽ സർട്ടിഫിക്കറ്റുകള്‍ നൽകിയെന്നാരോപിച്ച് നാല് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

by Web Desk 06 - News Kerala 24
February 14, 2024 : 8:07 am
in India, News
0
A A
0
പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

ലക്നൗ: വ്യാജ ഹലാൽ സര്‍ട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് നാല് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന പേരിൽ മുംബൈയിൽ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഭാരവാഹികളാണ് അറസ്റ്റിലായത്. യാതൊരു പരിശോധനയും നടത്താതെ ഇവര്‍ സ്ഥാപനങ്ങള്‍ക്ക് ഹലാൽ സര്‍ട്ടിഫിക്കറ്റുകള്‍ നൽകുകയായിരുന്നു എന്നാണ് കണ്ടെത്തിയത്.

ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന സ്ഥാപനം ഉത്പന്നങ്ങള്‍ പരിശോധിക്കുകയോ സാമ്പിളുകള്‍ ശേഖരിക്കുകയോ സ്ഥാപനം സന്ദർശിക്കുകയോ അവിടുത്തെ പ്രവര്‍ത്തനം നിരീക്ഷിക്കുകയോ ചെയ്യാതെ നിശ്ചിത തുക വാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ നൽകുകയായിരുന്നു എന്ന് കണ്ടെത്തിയതായി ലക്നൗ സ്‍പെഷ്യൽ ടാസ്ക് ഫോഴ്സ് എ.ഡി.ജി.പി അമിതാഭ് യാഷ് പറഞ്ഞു. ഹലാൽ സര്‍ട്ടിഫിക്കറ്റുകള്‍ നൽകാൻ ഏതെങ്കിലും സർക്കാറിൽ നിന്നുള്ള യാതൊരു അംഗീകാരവും ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സർട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സർക്കാ‍ർ ഏജൻസികളോ അല്ലെങ്കിൽ സ്ഥാപനങ്ങള്‍ക്ക് ഇത്തരം സർട്ടിഫിക്കറ്റുകള്‍ നൽകാൻ അനുമതി നൽകുന്ന സംവിധാനങ്ങളോ ഒന്നും ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് അംഗീകാരം നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. രണ്ട് കമ്പനികളിൽ നിന്ന് ഹലാൽ സർട്ടിഫിക്കറ്റിനെന്ന പേരിൽ പണം വാങ്ങിയ സംഭവത്തിലാണ് നടപടി. ഹലാൽ സ‍ർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഒരു വിഭാഗം ഉപഭോക്താക്കൾ അവരുടെ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്നും അതുമൂലം വിപണിയിൽ വലിയൊരു വിഹിതം നഷ്ടമാവുമെന്നും ഈ കമ്പനികളെ വിശ്വസിപ്പിച്ച് പണം വാങ്ങുകയായിരുന്നു എന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ, സെക്രട്ടറി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ വരുമാനവും ചെലവുകളും വ്യക്തമാക്കുന്ന രേഖകൾ ആവശ്യപ്പെട്ടെങ്കിലും അതൊന്നും നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. തട്ടിയെടുത്ത പണം ഇവര്‍ എങ്ങനെ ഉപയോഗിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. സാമ്പത്തിക രേഖകള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇത്തരം നിരവധി സ്വയം പ്രഖ്യാപിത സ്ഥാപനങ്ങളുണ്ടെന്നും അവയ്ക്കെതിരെ തെളിവുകള്‍ ശേഖരിച്ച് നടപടിയെടുക്കുമെന്നും എ.ഡി.ജി.പി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബേലൂർ മഖ്നയുടെ സഞ്ചാരം മറ്റൊരു മോഴയ്ക്കൊപ്പം; ദൗത്യം നാലാം ദിവസത്തിൽ

Next Post

രാവിലെ വെറും വയറ്റിൽ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കൂ…

രാവിലെ വെറും വയറ്റിൽ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

കടുവയെ എവിടെ കൊണ്ടുപോകുമെന്ന് പറയാത്തതിൽ പ്രതിഷേധം; ഒടുവിൽ എഴുതിനൽകി അധികൃതർ, കടുവയെ കൊട്ടിയൂരിൽ നിന്ന് മാറ്റി

കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

പാർട്ടിക്ക് ഗുണം ആകുമെങ്കിൽ രാജിക്ക് തയ്യാർ ; സോണിയാ ഗാന്ധിയും സ്ഥാനമൊഴിയുന്നുവെന്ന് സൂചന

സോണിയ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക്; മത്സരിക്കുക രാജസ്ഥാനിൽ നിന്ന്, ഇന്ന് പത്രിക നൽകും

ഷാന്‍ വധക്കേസ് ; മൂന്ന് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

ഷാന്‍ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി സ്വീകരിച്ചു

കേരള ഫീഡ്സിന്റെ കാലിത്തീറ്റ കഴിച്ചു; കണ്ണൂരില്‍ 3 പശുക്കളും 5 കിടാങ്ങളും ചത്തു, അന്വേഷിക്കുമെന്ന് മന്ത്രി

വയലില്‍ കെട്ടിയിട്ട പശുവിനെ ക്രൂരമായി കൊന്ന നിലയില്‍ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021