ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഡ്രെെ ഫ്രൂട്ടാണ് ഉണക്ക മുന്തിരി. അയൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഉണങ്ങമുന്തിയിൽ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ ഉണക്ക മുന്തിരിയിട്ട് വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഉണക്ക മുന്തിരിയിട്ട് തിളപ്പിച്ച വെള്ളം അതിരാവിലെ കുടിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ബാക്ടീരിയ, വൈറൽ അണുബാധകൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും ഇത് സഹായിക്കുന്നു.
ഉണക്ക മുന്തിരിയിൽ അടങ്ങിയിരിക്കുന്ന മധുരം സ്വഭാവിക മധുരമാണ്. ഇത് ശരീരത്തിന് ദോഷം ചെയ്യില്ല എന്ന് മാത്രമല്ല ആരോഗ്യപരമായി ഒരുപാട് ഗുണമാണ് ചെയ്യുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ മികച്ച ഒരു പദാർത്ഥമാണ് ഉണക്ക മുന്തിരിയിട്ട വെള്ളം. ഇതിൽ കാത്സ്യം അടങ്ങിയിരിക്കുന്നു.
വിളർച്ച പ്രശ്നം തടയാനും ഉണക്ക മുന്തിരി സഹായകമാണ്. ഉണക്ക മുന്തിരിയിട്ട വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് അനീമിയ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ഉണക്ക മുന്തിരിയിട്ട വെള്ളം കുടിക്കുന്നത് കൊണ്ട് കിഡ്നിയുടെ ആരോഗ്യം വർധിപ്പിക്കും. ഉണക്ക മുന്തിരിയിട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ടോക്സിനുകൾ ഒഴിവാക്കാൻ സഹായിക്കുന്നു.
ഉണക്ക മുന്തിരി വെള്ളം പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.
ഉണക്ക മുന്തിരിയിൽ വിറ്റാമിൻ എ, ആന്റി ഓക്സിഡന്റുകൾ, ബീറ്റാ കരോട്ടിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. രാവിലെ വെറും വയറ്റിൽ ഉണക്ക മുന്തിരി കുടിക്കുന്നത് കാഴ്ചശക്തി കൂട്ടുന്നതിനും സഹായകമാണ്.