തിരുവനന്തപുരം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. പ്രവാസി സമൂഹം ഒരുക്കിയ സ്വീകരണ പരിപാടിയായ അഹ്‍ലൻ മോദിയിൽ അദ്ദേഹം ഇന്നലെ പങ്കെടുത്തു. എന്നാൽ മോദിയുടെ സന്ദർശനത്തെ പ്രകീർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തി. “വന്നു കണ്ടു കീഴടക്കി” ജൂലിയസ് സീസറിന്റെ ഈ വാക്കുകൾ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിക്ക് വേണ്ടി എഴുതപ്പെട്ടവയാണ് എന്ന് പലപ്പോഴും തോന്നാറുണ്ട്. താൻ സന്ദർശിക്കുന്ന രാജ്യങ്ങളെയെല്ലാം അദ്ദേഹം കീഴടക്കുകയാണ്. ആയുധം കൊണ്ടല്ല, സ്നേഹം കൊണ്ടെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. അബുദാബിയില്‍ നടക്കുന്ന മെഗാ ‘അഹ്ലന്‍ മോദി’ പരിപാടിക്ക് 35,000 മുതല്‍ 40,000 വരെ ആളുകള്‍ ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ യുഎഇയില്‍ എത്തി. 2014ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ യുഎഇയിലേക്കുള്ള ഏഴാമത്തെയും ഖത്തറിലേക്കുള്ള രണ്ടാമത്തെയും യാത്രയാണിത്. സന്ദർശനം പൂർത്തിയാക്കി രാത്രിയോടെ ഖത്തറിൽ തിരിക്കും.
അബുദാബിയിൽ മലയാളത്തിൽ ഉൾപ്പെടെ നാലുഭാഷകളിൽ സംസാരിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. പ്രവാസികളെ ഓർത്തു അഭിമാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യ-യു.എ.ഇ സൗഹൃദം നീണാൽവാഴട്ടെയെന്നും പറഞ്ഞു. നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മനാടിന്‍റെ മധുരവുമായാണ് താൻ എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.