പുല്‍പ്പള്ളി> കുറുവ ദ്വീപില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് പോള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമാകുന്നു.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാര്‍ ജീപ്പിന് മുകളില്‍ വച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ട നാട്ടുകാര്‍ വാഹനത്തിന്റെ റൂഫ് വലിച്ചുകീറുകയും അതിന് മുകളില്‍ റീത്ത് വയ്ക്കുകയും ചെയ്തു.ജീപ്പിന് പൊലീസ് സംരക്ഷണം നല്‍കിയെങ്കിലും ജനങ്ങളുടെ രോഷപ്രകടനവും പ്രതിഷേധവും തുടരുകയാണ്. പ്രതിഷേധം മൊബൈലില്‍ ചിത്രീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന് ശ്രമിച്ചതോടെ അദ്ദേഹത്തിന് നേരെയും കൈയേറ്റ ശ്രമമുണ്ടായി. തുടര്‍ന്ന് ജീപ്പിന് മുകളില്‍ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വെയ്ക്കുകയായിരുന്നു