• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അഴിമതി കേസിൽ നാലുപേർക്ക് ശിക്ഷ

by Web Desk 04 - News Kerala 24
February 17, 2024 : 8:49 pm
in Kerala, News
Reading Time: 1 min read
0
A A
0
അഴിമതി കേസിൽ നാലുപേർക്ക് ശിക്ഷ

തിരുവനന്തപുരം: മൂന്ന് അഴിമതി കേസുകളിൽ നാല് പേർക്ക് തടവ് ശിക്ഷ. തൃശൂർ പുത്തുർ സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന പുരുഷോത്തമൻ, ഡയറക്ടർ ബോർഡ് അംഗം ഓമന ജോൺ, കണ്ണൂർ തുണ്ടിയിൽ റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിങ് സൊസൈറ്റി ഡിപ്പോ മാനേജർ പി.പി. ജോയി, കണ്ണൂർ ചാവശ്ശേരി വില്ലേജ് അസിസ്റ്റന്റ് രജീഷ് എന്നിവരെയാണ് പണാപഹരണ കേസുകളിൽ ശിക്ഷിച്ചത്.

2002-2003 ൽ തൃശൂർ ജില്ലയിലെ പുത്തുർ സർവീസ് സഹകരണ ബാങ്കിലെ സെക്രട്ടറിയായിരുന്ന പുരുഷോത്തമനെയും ഡയറക്ടർ ബോർഡ് അംഗമായ ഓമന ജോണിയെയും സ്ഥിര നിക്ഷേപകർക്ക് സമ്മാനമായി ബാഗും, സ്യൂട്ട് കേസുകളും നൽകുന്നതിന്റെ വൗച്ചറുകളിൽ തിരിമറി നടത്തി 88,000 രൂപ അപഹരിച്ചതിൽ തൃശൂർ വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി ഇരുവരെയും മൂന്ന് വർഷം വീതം കഠിന തടവിനും, 3,30,000 രൂപ വീതം പിഴ ഒടുക്കുന്നതിനും തൃശൂർ വിജിലൻസ് കോടതി ഇന്ന് ശിക്ഷിച്ചു.

തൃശൂർ വിജിലൻസ് മുൻ ഡി.വൈ.എസ്.പി കെ.എ. ജോർജ് രജിസ്റ്റർ ചെയ്ത്, മുൻ ഡി.വൈ.എസ്.പി മാത്യു രാജ് കള്ളിക്കാടൻ അന്വേഷണം നടത്തി, കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതികളായ സെക്രട്ടറിയായിരുന്ന പുരുഷോത്തമനെയും ഡയറക്ടർ ബോർഡ് അംഗമായ ഓമന ജോണിയെയും കുറ്റക്കാരാണെന്ന് തൃശൂർ വിജിലൻസ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സ്റ്റാലിൻ ഹാജരായി.

2003- 2004 ൽ കണ്ണൂർ ജില്ലയിലെ തുണ്ടിയിൽ കോ-ഓപ്പറേറ്റീവ് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിങ് സൊസൈറ്റിയുടെ ഡിപ്പോ മാനേജറായിരുന്ന പി.പി. ജോയ് സൊസൈറ്റിയുടെ 80,607.20 രൂപ വെട്ടിപ്പ് നടത്തി. ഇതിൽ കണ്ണൂർ വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തി, കുറ്റപത്രം നൽകിയ കേസിലാണ് പ്രതിയായ ജോയിയെ ഒരു വർഷം കഠിന തടവിനും, 50,000 രൂപ പിഴ ഒടുക്കുന്നതിനും തലശ്ശേരി വിജിലൻസ് കോടതി ഇന്ന് ശിക്ഷിച്ചു.

കണ്ണൂർ വിജിലൻസ് മുൻ ഡി.വൈ.എസ്.പി ദാമോദരൻ.എം 2007-ൽ രജിസ്റ്റർ ചെയ്ത്, ഇൻസ്പെക്ടറായ എ.വി. പ്രദീപ് അന്വേഷണം നടത്തി, ഡി.വൈ.എസ്.പി യായിരുന്ന എം.സി.ദേവസ്യ കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ ജോയ് കുറ്റക്കാരനാണെന്ന് തലശ്ശേരി വിജിലൻസ് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാ കുമാരി ഹാജരായി.

കണ്ണൂർ ജില്ലയിലെ ചാവശ്ശേരി വില്ലേജ് ഓഫീസ്സിലെ വില്ലേജ് അസിസ്റ്റന്റായിരുന്ന രജീഷിനെ ഭൂനികുതി അടക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ തലശ്ശേരി വിജിലൻസ് കോടതി ഒരു വർഷം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും ഇന്ന് ശിക്ഷിച്ചു.

2013-ൽ കണ്ണൂർ ജില്ലയിലെ ചാവശ്ശേരി വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റായിരുന്ന രജീഷിനെ ചാവശ്ശേരി സ്വദേശിയായ പരാതിക്കാരന്റെ കുടിശ്ശിക വന്ന ഭൂനികുതി അടച്ചുനൽകുന്നതിന് 2,500 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 2013 ഫെബ്രുവരി രണ്ടിന് ചാവശ്ശേരി വില്ലേജ് ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങവെ കണ്ണൂർ വിജിലൻസ് കൈയോടെ പിടികൂടി.

ഈ കേസിൽ ഇൻസ്പെക്ടർമാരായിരുന്ന ടി.പി. ശ്രീജിത്ത് അന്വേഷണം നടത്തി. ഡി.വൈ.എസ്.പി സുനിൽ ബാബു കോളോതുംകണ്ടി കുറ്റപത്രം സമർപ്പിച്ചു. പ്രതിയെ ഒരു വർഷം തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാ കുമാരി ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വന്യജീവി ആക്രമണം: വനംവകുപ്പിന്റേത് കര്‍ഷകവിരുദ്ധ സമീപനം; ​തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ​ ബിഷപ്

Next Post

ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് ഫുൾ ബ്രൈറ്റ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് ഫുൾ ബ്രൈറ്റ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്

ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് ഫുൾ ബ്രൈറ്റ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്

ജ്ഞാനപീഠ പുരസ്‌കാരം ഗുൽസാറിനും ജഗദ്ഗുരു രാംഭദ്രാചാര്യക്കും

ജ്ഞാനപീഠ പുരസ്‌കാരം ഗുൽസാറിനും ജഗദ്ഗുരു രാംഭദ്രാചാര്യക്കും

തിരുവനന്തപുരത്ത് ചിപ്‌സ് കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരത്ത് ചിപ്‌സ് കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു

മലയാറ്റൂർ കുരിശുമുടി തീർഥാടനം നാളെമുതൽ; വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിൽ മലകയറാൻ സൗകര്യം

മലയാറ്റൂർ കുരിശുമുടി തീർഥാടനം നാളെമുതൽ; വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിൽ മലകയറാൻ സൗകര്യം

മുഖ്യമന്ത്രിയുമായി വിദ്യാർത്ഥികളുടെ മുഖാമുഖം നാളെ: മന്ത്രിമാരും സര്‍വ്വകലാശാല വൈസ് ചാൻസലർമാരും പങ്കെടുക്കും

മുഖ്യമന്ത്രിയുമായി വിദ്യാർത്ഥികളുടെ മുഖാമുഖം നാളെ: മന്ത്രിമാരും സര്‍വ്വകലാശാല വൈസ് ചാൻസലർമാരും പങ്കെടുക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021