• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അനധികൃത കെട്ടിടങ്ങളുടെ ക്രമവൽക്കരണം; ചട്ടങ്ങൾ നിലവിൽവന്നു

by Web Desk 04 - News Kerala 24
February 18, 2024 : 7:23 pm
in Kerala, News
Reading Time: 1 min read
0
A A
0
അനധികൃത കെട്ടിടങ്ങളുടെ ക്രമവൽക്കരണം; ചട്ടങ്ങൾ നിലവിൽവന്നു

തിരുവനന്തപുരം > അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാനുള്ള ചട്ടങ്ങൾ നിലവിൽവന്നതായി തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. കേരളാ മുൻസിപ്പാലിറ്റി അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കൽ ചട്ടങ്ങൾ 2023, കേരളാ പഞ്ചായത്ത് അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കൽ ചട്ടങ്ങൾ 2023 എന്നിവയാണ് നിലവിൽ വന്നത്. 2019 നവംബർ 7നോ മുൻപോ നിർമ്മാണം ആരംഭിച്ചതോ പൂർത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക.

ഇതിന് ആവശ്യമായ രീതിയിൽ 1994 ലെ കേരള മുൻസിപ്പാലിറ്റി ആക്ടിലെ 407(1) വകുപ്പ്, കേരള പഞ്ചായത്തീരാജ് ആക്ടിലെ 235 എബി(1) വകുപ്പ് എന്നിവ ഭേഗദതി ചെയ്താണ് ചട്ടം നിലവിൽ വന്നത്. വിവിധ തരം ചട്ടലംഘനങ്ങൾക്ക് വ്യത്യസ്ത നിരക്കിലുള്ള പിഴ ഒടുക്കണം. പല കാരണങ്ങളാൽ ചട്ടലംഘനം ഉണ്ടായിട്ടുള്ള നിരവധി കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ സാധിക്കാത്തത് ശ്രദ്ധയിൽ വന്നതിനെ തുടർന്നാണ് സർക്കാർ ഇടപെടൽ. കെട്ടിട ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിൽ വർധനവുണ്ടാക്കാനും നടപടി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രത്യേകതകൾ

വിജ്ഞാപനം ചെയ്ത റോഡുകളിൽ നിന്ന് മൂന്ന് മീറ്റർ ദൂരപരിധി പാലിക്കാത്ത കെട്ടിടങ്ങൾക്കും ക്രമവത്കരണം സാധ്യമാകുന്നുവെന്നതാണ് പുതിയ ചട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. മുൻവർഷത്തെ അപേക്ഷിച്ച് ക്രമവത്കരണ നടപടികൾ ലഘൂകരിച്ചു. മുൻവർഷങ്ങളിൽ 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെയായിരുന്നു ക്രമവത്കരണ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയത്. ഈ ഇളവ് 100 സ്ക്വയർ മീറ്റർ വരെയാക്കി വർധിപ്പിച്ചു. മുൻസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്റെയും അപേക്ഷാ ഫീസ് വ്യത്യസ്തമായിരുന്നത് ഏകീകരിച്ചു. വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും അപേക്ഷാ ഫീസും വെട്ടിക്കുറച്ചിട്ടുണ്ട്. അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമായത്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത്, നെൽവയൽ-തണ്ണീർത്തട നിയമം ലംഘിക്കുന്നത് തുടങ്ങിയവ ഒഴികെയുള്ള കെട്ടിടങ്ങൾക്കാണ് ക്രമവത്കരണം സാധ്യമാകുന്നത്.

എങ്ങനെ അപേക്ഷിക്കണം

നിശ്ചിത ഫോറത്തിലുള്ള ക്രമവത്കരണ അപേക്ഷകൾ കെട്ടിടത്തിന്റെ പ്ലാനും മറ്റ് അനുബന്ധ രേഖകളും സഹിതം തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്. നിശ്ചിത നിരക്കിലുള്ള അപേക്ഷാ ഫീസും ഒടുക്കേണ്ടതായിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകൾ ജില്ലാ തലത്തിലുള്ള ക്രമവത്കരണ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കും. ജില്ലാ ജോയിന്റ് ഡയറക്ടർ ചെയർമാനും ജില്ലാ ടൗൺ പ്ലാനർ കൺവീനറും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിയും എൻജിനീയറും അംഗങ്ങളുമായിട്ടുള്ളതാണ് ജില്ലാ തല ക്രമവത്കരണ കമ്മിറ്റി.

ജില്ലാ ക്രമവത്കരണ കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് സംസ്ഥാനതലത്തിലെ അപ്പീൽ കമ്മിറ്റിയെ സമീപിക്കാം. പ്രിൻസിപ്പൽ ഡയറക്ടർ ചെയർമാനും ചീഫ് ടൗൺ പ്ലാനർ കൺവീനറുമായിട്ടുള്ള സംസ്ഥാനതല കമ്മിറ്റിയിൽ റൂറൽ/അർബൻ ഡയറക്ടർ, ചീഫ് എഞ്ചിനീയർ എന്നിവർ അംഗങ്ങളാണ്. സംസ്ഥാന തല അപ്പീൽ കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് ഗവൺമെന്റ് തലത്തിൽ അപ്പലറ്റ് അതോറിറ്റിയായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അപ്പീൽ നൽകാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉത്സവം കണ്ട് മടങ്ങവേ സ്കൂട്ടർ മറിഞ്ഞ് അപകടം: യുവതി മരിച്ചു; ഭർത്താവിനും മക്കൾക്കും പരിക്ക്

Next Post

തൂക്കത്തിനിടെ കുട്ടി ഉയരത്തിൽ നിന്ന് താഴെ വീണ സംഭവം: ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
തൂക്കത്തിനിടെ കുട്ടി ഉയരത്തിൽ നിന്ന് താഴെ വീണ സംഭവം: ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തൂക്കത്തിനിടെ കുട്ടി ഉയരത്തിൽ നിന്ന് താഴെ വീണ സംഭവം: ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ആധാർ കാർഡ് നിർജീവമാക്കിയത് സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ – മമത ബാനർജി

ആധാർ കാർഡ് നിർജീവമാക്കിയത് സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ - മമത ബാനർജി

മുഖ്യമന്ത്രിയും വനം മന്ത്രിയും വയനാട്ടില്‍ പോകാതിരുന്നത് തെറ്റ്; രാഹുലിന്‍റെ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് വെള്ളാപ്പള്ളി

മുഖ്യമന്ത്രിയും വനം മന്ത്രിയും വയനാട്ടില്‍ പോകാതിരുന്നത് തെറ്റ്; രാഹുലിന്‍റെ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് വെള്ളാപ്പള്ളി

മല്ലികാ സുകുമാരന്റെ സിനിമ ജീവിതത്തിലെ 50 വർഷങ്ങൾ ആഘോഷിച്ച് തലസ്ഥാനം

മല്ലികാ സുകുമാരന്റെ സിനിമ ജീവിതത്തിലെ 50 വർഷങ്ങൾ ആഘോഷിച്ച് തലസ്ഥാനം

യുവതി കുളിമുറിയിൽ മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

യുവതി കുളിമുറിയിൽ മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021