• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൊഴിൽ അനുഭവങ്ങളിലൂടെ പ്രൊഫഷണൽ വൈദ​ഗ്ധ്യം; നൈപുണ്യ വികസന കേന്ദ്രങ്ങൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

by Web Desk 04 - News Kerala 24
February 19, 2024 : 9:20 pm
in Kerala, News
Reading Time: 1 min read
0
A A
0
തൊഴിൽ അനുഭവങ്ങളിലൂടെ പ്രൊഫഷണൽ വൈദ​ഗ്ധ്യം; നൈപുണ്യ വികസന കേന്ദ്രങ്ങൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം > തൊഴിൽ അനുഭവങ്ങളിലൂടെ പ്രൊഫഷണൽ വൈദഗ്ധ്യം നേടുന്നതിന് വിദ്യാർഥികളെ നയിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്റ്റാഴ്‌സ് പദ്ധതിയുടെ ഭാഗമായുള്ള സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ഗവ. എച്ച്എസ്എസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാർഥികളുടെ അഭിരുചികൾക്കും കഴിവുകൾക്കും അനുസൃതമായി തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാനുള്ള സാധ്യത വർധിപ്പിക്കും. എസ് എസ് കെ പദ്ധതി സ്റ്റാർസിന് കീഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിച്ച് ഇക്കാര്യം നടപ്പാക്കാൻ ശ്രമിക്കുകയാണ്. തൊഴിലിൽ പ്രവേശിക്കുന്നതിന് മുമ്പുതന്നെ അനുഭവങ്ങളിലൂടെ പ്രൊഫഷണൽ വൈദഗ്ധ്യം നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കണം. ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായവുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ കേന്ദ്രങ്ങൾ യുവാക്കളെ കഴിവുകളാൽ സജ്ജരാക്കുവാനും തൊഴിലവസരവും ഭാവിയിലെ വിജയവും ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ് – മന്ത്രി പറഞ്ഞു.

യുവാക്കളെ അഭിരുചിയ്ക്കും ഭാവിയിൽ തൊഴിൽ ലഭ്യതയ്ക്കും അനുയോജ്യമായ കഴിവുകൾ കൊണ്ട് സജ്ജരാക്കുക, കേരളത്തിലെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കുക, ഔപചാരിക വിദ്യാഭ്യാസം നിർത്തിയവർ ഉൾപ്പെടെ 23 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് നൈപുണ്യ വിദ്യാഭ്യാസം പ്രാപ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. പദ്ധതിക്ക് കീഴിൽ 210 നൈപുണ്യ വികസന കേന്ദ്രങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. 14 കേന്ദ്രങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിലുള്ള ഈ കേന്ദ്രങ്ങൾ സെക്കൻഡറി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലാണ് പ്രവർത്തിക്കുന്നത്. സ്കൂളുകളിലാണ് പ്രവർത്തിക്കുന്നത്.

ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ, ഓപ്പറേഷൻ, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്സുകൾ പരിശീലനത്തിലുണ്ട്. ഇംഗ്ലീഷും മലയാളവുമാണ് പഠനമാധ്യമം. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് പ്രവേശനം ലഭ്യമാണ്. പ്രായപരിധി 23. പട്ടികജാതി, പട്ടികവർഗക്കാർ, ഭിന്നശേഷിയുള്ള കുട്ടികൾ എന്നിവർക്ക് ഇളവുകളുണ്ട്.

ചടങ്ങിൽ തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ അധ്യക്ഷയായി. തിരുവനന്തപുരം കോർപ്പറേഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് സ്വാഗതമാശംസിച്ചു. സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ ആർ, വാർഡ് കൗൺസിലർ വി വിജയകുമാരി, എസ്ഇആർടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, എസ്ഐഇടി ഡയറക്ടർ അബുരാജ് ബി, സീമാറ്റ് ഡയറക്ടർ ഡോ. സുനിൽ വി ടി, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃപ്പൂണിത്തുറ അപകടം; കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും: മന്ത്രി പി രാജീവ്

Next Post

ഇസ്രായേൽ സമ്പദ്ഘടനക്ക് വീണ്ടും തിരിച്ചടി : ജി.ഡി.പി 19.4 ശതമാനം കൂപ്പുകുത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇസ്രായേൽ സമ്പദ്ഘടനക്ക് വീണ്ടും തിരിച്ചടി  : ജി.ഡി.പി 19.4 ശതമാനം കൂപ്പുകുത്തി

ഇസ്രായേൽ സമ്പദ്ഘടനക്ക് വീണ്ടും തിരിച്ചടി : ജി.ഡി.പി 19.4 ശതമാനം കൂപ്പുകുത്തി

കിൻഫ്ര പദ്ധതിക്കുവേണ്ടി പൈപ്പ് ലൈൻ ഇടാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് ബെന്നി ബഹനാൻ

കിൻഫ്ര പദ്ധതിക്കുവേണ്ടി പൈപ്പ് ലൈൻ ഇടാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് ബെന്നി ബഹനാൻ

നവകേരള സ്ത്രീ സദസ്: മുഖ്യമന്ത്രിയുമായി സ്ത്രീകളുടെ മുഖാമുഖം വ്യാഴാഴ്ച

നവകേരള സ്ത്രീ സദസ്: മുഖ്യമന്ത്രിയുമായി സ്ത്രീകളുടെ മുഖാമുഖം വ്യാഴാഴ്ച

ഇ.ഡിയിൽ ഹാജരാവില്ലെന്ന്​ തോമസ്​ ഐസക്​; കിഫ്​ബി ഡി.ജി.എം ഹാജരാകാൻ കോടതിയുടെ അനുമതി

ഇ.ഡിയിൽ ഹാജരാവില്ലെന്ന്​ തോമസ്​ ഐസക്​; കിഫ്​ബി ഡി.ജി.എം ഹാജരാകാൻ കോടതിയുടെ അനുമതി

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി

കുഞ്ഞ് ആരോഗ്യവതി, ഭക്ഷണം കഴിക്കാത്തതി​െൻറ ക്ഷീണം മാത്രം -മന്ത്രി വീണ ജോര്‍ജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021