തിരുവനന്തപുരം > പതിനേഴ്കാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ മുണ്ടുപൊക്കികാണിച്ച് അശ്ലീലം പറഞ്ഞ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും തിരുവന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഷിബു കുമാറിനെ(49) യാണ് ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്.
2022 ഏപ്രിൽ പത്തിനാണ് കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയോട് പല പ്രാവശ്യം മദ്യലഹിരിയിൽ അശ്ലീലച്ചുവയോടെ സംസാരിക്കുയും വഴിയിൽ തടഞ്ഞു നിർത്തുകയും പതിവായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ , അഡ്വ. അഖിലേഷ് ആർ വൈ എന്നിവർ ഹാജരായി. ഫോർട്ട് പോലീസ് സ്റ്റേഷൻ എസ് ഐ ആർ.ജി.ഹരിലാൽ ആണ് കേസിൻ്റെ അന്വേഷണം നടത്തിയത്.