റെയിൽവേയിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, കൺഫേം ചെയ്ത ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പോലും പണം അകൌണ്ടിൽ നിന്ന് പോകും. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും ഇത് സംഭവിക്കും. പണം നൽകാതെ ഉടനടി ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം റെയിൽവേയ്ക്കുണ്ട്. ഐആർസിടിസിയുടെ ഐ-പേ പേയ്‌മെന്റ് ഗേറ്റ്‌വേയിൽ മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂ, ‘ഓട്ടോപേ’ എന്നാണ് ഇത് അറിയപ്പെടുന്നത്.ഇത് അനുസരിച്ച് റെയിൽവേ ടിക്കറ്റിനായി പിഎൻആർ സൃഷ്ടിക്കുമ്പോൾ മാത്രമേ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കുറയ്ക്കുകയുള്ളൂ.
ഐപേ ഓട്ടോപേ ആർക്കൊക്കെ പ്രയോജനകരമാണ്?
റെയിൽവേ ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും വെയിറ്റിംഗ് ലിസ്റ്റ് ജനറൽ അല്ലെങ്കിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കും മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ.
വെയ്‌റ്റിംഗ് ലിസ്‌റ്റ്: ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണമടച്ചതിന് ശേഷവും ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടാത്ത സമയത്ത് ഓട്ടോപേ കൂടുതൽ പ്രയോജനകരമാണ്. അത്തരമൊരു സാഹചര്യത്തിൽ 3-4 ദിവസത്തിന് ശേഷം പണം തിരികെ വരും.
വെയ്‌റ്റ്‌ലിസ്‌റ്റഡ് തത്കാൽ: ചാർട്ട് തയ്യാറാക്കിയതിന് ശേഷവും തത്കാൽ ഇ-ടിക്കറ്റ്, വെയ്‌റ്റ്‌ലിസ്റ്റിൽ തുടരുകയാണെങ്കിൽ, ക്യാൻസലേഷൻ ചാർജ്, ഐആർസിടിസി കൺവീനിയൻസ് ഫീസ്, മാൻഡേറ്റ് ചാർജ് എന്നിവ പോലുള്ള ബാധകമായ നിരക്കുകൾ മാത്രമേ ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് കുറയ്ക്കുകയുള്ളൂ.
ഉടനടി റീഫണ്ട്: ഒരാളെടുത്ത ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലാവുകയും ടിക്കറ്റ് കൺഫേം ആകാതിരിക്കുകയും ചെയ്താൽ , തുക മൂന്നോ നാലോ പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് ചെയ്യും. വെയ്‌റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഒരു വ്യക്തി ഓട്ടോപേ ഫീച്ചർ ഉപയോഗിക്കുകയും കൺഫേം ടിക്കറ്റുകൾ ലഭിക്കാതെ വരികയും ചെയ്താൽ, പണം ഉടനടി റീഫണ്ട് ചെയ്യപ്പെടും
ഓട്ടോപേ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം
ഘട്ടം 1: ഐആർസിടിസി വെബ്സൈറ്റിലേക്കോ ആപ്പിലോ പോയി യാത്രാ വിശദാംശങ്ങൾ നൽകി യാത്രക്കാരുടെ വിവരങ്ങളും നൽകുക.
ഘട്ടം 2: പേയ്‌മെന്റ് തിരഞ്ഞെടുക്കുക.
ഘട്ടം 3: ഐ പേ ഉൾപ്പെടെ നിരവധി പേയ്‌മെന്റ് ഗേറ്റ്‌വേകൾ ഉണ്ടാകും, അതിൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്‌തയുടൻ, ഒരു പുതിയ പേജ് തുറക്കും, കൂടാതെ ഓട്ടോപേ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഐആർസിടിസി ക്യാഷ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ നിരവധി പേയ്‌മെന്റ് ഓപ്‌ഷനുകളും ഉണ്ടാകും
ഘട്ടം 4: ഓട്ടോപേ തിരഞ്ഞെടുക്കുക, ഈ ഓട്ടോപേ ഓപ്ഷനിൽ 3 ഓപ്ഷനുകൾ ഉണ്ട് – യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്
ഘട്ടം 5: അവയിലൊന്നിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക.