• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കിണറിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി പിന്നാലെ നാട്ടിൽ ചുറ്റിത്തിരിഞ്ഞ് ഭീതി പരത്തിയതോടെ മയക്കുവെടി

by Web Desk 06 - News Kerala 24
February 21, 2024 : 9:45 am
in Kerala, News
0
A A
0
കിണറിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി പിന്നാലെ നാട്ടിൽ ചുറ്റിത്തിരിഞ്ഞ് ഭീതി പരത്തിയതോടെ മയക്കുവെടി

മടിക്കൈ: കിണറിൽ വീണ കാട്ടുപോത്തിനെ ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തി പിന്നാലെ നാട്ടിൽ ചുറ്റിത്തിരിഞ്ഞ് ഭീതി പരത്തി കാട്ടുപോത്ത്. കാസര്‍കോട് മടിക്കൈ മൂന്ന്റോഡില്‍ കിണറ്റില്‍ വീണ കാട്ടുപോത്തിനെ വനംവകുപ്പ് അധികൃതര്‍ കരകയറ്റിയെങ്കിലും നാട്ടില്‍ ചുറ്റിത്തിരിഞ്ഞത് ഭീതി പരത്തുകയായിരുന്നു. അധികൃതർ പരിശ്രമിച്ചിട്ട് കാട് കയറാതിരുന്ന കാട്ടുപോത്തിനെ ഒടുവില്‍ മയക്കുവെടിവച്ചാണ് പിടികൂടിയത്.

ഞായറാഴ്ച വൈകീട്ടാണ് മടിക്കൈ മൂന്ന്റോഡിലെ വിജയന്‍റെ വീട്ടുപറമ്പിലെ കിണറ്റില് കാട്ടുപോത്ത് വീണത്. ജനവാസ മേഖലയായതിനാല്‍ പുറത്തെത്തിക്കാനുള്ള ശ്രമം വനംവകുപ്പ് അര്‍ധരാത്രിയിലേക്ക് മാറ്റി. ആരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയായിരുന്നു രക്ഷാപ്രവർത്തനം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറില്‍ നിന്ന് കയറാനുള്ള വഴിയൊരുക്കി. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കാട്ടുപോത്ത് കിണറിന് പുറത്തെത്തി. എന്നാൽ കാര്യങ്ങൾ ഇവിടെ കൊണ്ട് തീർന്നില്ല. പോത്ത് കാട്ടിലേക്ക് പോയില്ല. ഇതും പോരാതെ പ്രദേശത്തെ വീട്ടുവളപ്പില്‍ നിലയുറപ്പിച്ച് ചുറ്റിത്തിരിയാനും ആരംഭിച്ചു. കാട്ടുപോത്ത് നാട്ടില്‍ത്തന്നെ ചുറ്റിത്തിരിയാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.

ആരേയും ആക്രമിക്കാത്തത് മാത്രമായിരുന്നു ആശ്വാസം. ഒടുവില്‍ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് വനംവകുപ്പിന്‍റെ വിദഗ്ധരെത്തി. മൂന്ന്റോഡ് പുല്ലാഞ്ഞിയില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയോടെ കാട്ടുപോത്തിന് മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു. കിണറ്റില്‍ വീണപ്പോള്‍ കാട്ടുപോത്തിന് മസില്‍ സ്ട്രെയിന്‍ ഉണ്ടായതായി വനംവകുപ്പ് വിശദമാക്കി. ഇതിന് ചികിത്സ നല്‍കി. പിന്നീട് വനംവകുപ്പിന്‍റെ അനിമല്‍ ആംബുലന്‍സില്‍ ബന്തടുക്കയിലേക്ക് കൊണ്ടുപോയ കാട്ടുപോത്തിനെ പുല്ലാഞ്ഞി വന മേഖലയിലേക്ക് കാട്ടുപോത്തിനെ തുറന്ന് വിട്ടു. എല്ലാവര്‍ക്കും ആശ്വാസം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോക്സഭ തെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഇന്ന് അന്തിമതീരുമാനം; 27 ന് പ്രഖ്യാപനം

Next Post

ഛണ്ഡീഗഡ് വിധി ഊര്‍ജ്ജമായി: യുപിയിലും ദില്ലിയിലും സീറ്റ് ധാരണയ്ക്ക് ഇന്ത്യ സഖ്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആവശ്യമില്ല ; ഇന്ത്യ മുന്നണിയിൽ അഭിപ്രായ ഭിന്നത തുടരുന്നു

ഛണ്ഡീഗഡ് വിധി ഊര്‍ജ്ജമായി: യുപിയിലും ദില്ലിയിലും സീറ്റ് ധാരണയ്ക്ക് ഇന്ത്യ സഖ്യം

കുട്ടി നടന്നെത്താനുള്ള സാധ്യതയും തള്ളിക്കളയാതെ പൊലീസ്; ശാസ്ത്രീയ പരിശോധന നടത്തും, ആരോ​ഗ്യനില തൃപ്തികരം

രണ്ട് വയസുകാരി സ്വയം നടന്നുപോയതല്ല, ആരെയും സംശയമില്ല; പൊലീസിന്റെ അനുമാനം തള്ളി ബന്ധുക്കൾ

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അൽ സലാം ആശുപത്രിയുടെ താമസ സ്ഥലത്തിനടുത്ത് റോഡ് മുറിച്ചുകടക്കവെ അപകടം; മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു

അജ്മീറില്‍ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്; സംഭവം മോഷ്ടാക്കളെ പിടിക്കാൻ പോയപ്പോള്‍, 2 പേര്‍ പിടിയില്‍

അജ്മീറില്‍ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്; സംഭവം മോഷ്ടാക്കളെ പിടിക്കാൻ പോയപ്പോള്‍, 2 പേര്‍ പിടിയില്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : സഹകരണ വകുപ്പുദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

കരുവന്നൂര്‍ കേസ്: തൃശ്ശൂര്‍ കോര്‍പറേഷൻ കൗൺസിലര്‍ അനൂപ് ഡേവിസ് കാടയെ വീണ്ടും ചോദ്യം ചെയ്യും, ഇഡി നോട്ടീസ് നൽകി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021