തിരുവനന്തപുരം> ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് വയനാട് അരിമുള സ്വദേശി അജയരാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഗുജറാത്ത് രാജ്കോട്ട് സ്വദേശികളാണ് പ്രതികള്‍.
മീനങ്ങാടി പൊലീസാണ് പ്രതികളെ ഗുജറാത്തില്‍ പോയി പിടികൂടിയത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. സ്ത്രീകളെ ഉപയോഗിച്ചും സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘമാണ് പിടിയിലായത്. വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ചും ഭീഷണിപ്പെടുത്തല്‍ നടത്തുന്നതായി കണ്ടെത്തി. അജയരാജിന്റെ ഫോണുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സാധിച്ചത്.