ഹൈദരാബാദ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കർണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിക്കുമെതിരെ നൽകിയ അപ്പീലിൽ എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിക്ക് ആശ്വാസമില്ല. അപ്പീൽ വേഗത്തിൽ തീരുമാനമാക്കണമെന്നാവശ്യപ്പെട്ട് വിചാരണാ കോടതിക്ക് കൈമാറി. സെക്കന്തരാബാദ് കോടതി അഡീഷണൽ ചീഫ് ജഡ്ജിയുടേതാണ് തീരുമാനം.
2018ൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പിയും എ.ഐ.എം.ഐ.എമ്മും മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന പരാമർശം ചൂണ്ടിക്കാട്ടിയാണ് ഉവൈസി സിദ്ധരാമയ്യയ്ക്കും റെഡ്ഡിക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇത്തരം പരാമർശങ്ങൾ രാഷ്ട്രീയത്തിൽ സാധാരണമാണെന്ന് ഹൈദരബാദിലെ ജൂനിയർ സിവിൽ ജഡ്ജ് കോടതി വ്യക്തമാക്കിയതോടെ ഉവൈസി അഡീഷണൽ ചീഫ് ജഡ്ജ് കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. അപ്പീൽ പരിഗണിക്കുന്നതിനിടെ പ്രതിഭാഗത്തിന്റെ വാദം കേട്ട ശേഷം കോടതി അപ്പീൽ വിചാരണാ കോടതിക്ക് കൈമാറുകയായിരുന്നു.