തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രഥമ സാധ്യത പട്ടികയില്‍ കിറ്റെക്സ് എംഡി സാബു ജേക്കബും. എറണാകുളത്തും ചാലക്കുടിയിലുമാണ് സാബു ജേക്കബിനെ പരിഗണിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപി, ആറ്റിങ്ങല്‍ വി മുരളീധരന്‍, പാലക്കാട് സി കൃഷ്ണകുമാര്‍ എന്നിവര്‍ സീറ്റ് ഉറപ്പിച്ചതാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് ആദ്യ പരിഗണനയിലുള്ളത്. പത്തനംതിട്ടയില്‍ കുമ്മനത്തിന് പുറമേ പി.സി ജോര്‍ജ്, ഷോണ്‍ ജേര്‍ജ് എന്നിവരുടെ പേരുകളുമുണ്ട്.
എറണാകുളത്ത് അനില്‍ ആന്‍റണി, മേജര്‍ രവി, അല്‍ഫോണ്‍സ് കണ്ണന്താനം. ചാലക്കുടിയില്‍ എ.എന്‍ രാധാകൃഷ്ണനും മേജര്‍ രവിയും ബി ഗോപാലകൃഷ്ണനും. കാസര്‍കോട് പി.കെ കൃഷ്ണദാസ്. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന് പുറമേ കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്‍റെ ഭാര്യ ലിഷയും പരിഗണനയിലുണ്ട്. കണ്ണൂരില്‍ കോണ്‍ഗ്രസ് വിട്ട് എത്തിയ സി രഘുനാഥിനാണ് മുന്‍തൂക്കം. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ ഈ പ്രാഥമിക പട്ടികയിന്മേല്‍ കേന്ദ്ര നേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടക്കുകയാണ്. കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമുള്ള മാറ്റങ്ങളോടെ കേന്ദ്രതിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചശേഷമാകും പട്ടിക പുറത്തിറക്കുക.