• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കൊടുംപട്ടിണി; ഗസ്സയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

by Web Desk 04 - News Kerala 24
February 25, 2024 : 1:03 pm
in News, World
Reading Time: 1 min read
0
A A
0
കൊടുംപട്ടിണി; ഗസ്സയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഗസ്സ: ഇസ്രായേൽ തുടരുന്ന മനുഷ്യത്വരഹിത ആക്രമണത്തിൽ സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുന്ന ഫലസ്തീനിൽ പട്ടിണിയെ തുടർന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മഹ്മൂദ് ഫത്തോഹ് എന്ന കുഞ്ഞാണ് ഗസ്സ സിറ്റിയിലെ അൽ-ശിഫ ആശുപത്രിയിൽ വെള്ളിയാഴ്ച മരിച്ചത്. ഇസ്രായേൽ തുടരുന്ന യുദ്ധം ഗസ്സയിൽ പട്ടിണിമൂലം കുരുന്നുകളുടെ കൂട്ടമരണം തന്നെ സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി ദിവസങ്ങൾക്കകമാണ് ദാരുണ സംഭവം.

കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ആരോഗ്യപ്രവർത്തകർക്ക് പറയാനുള്ളത് ദയനീയമായ കഥയാണ്. കുഞ്ഞിനെയും കൊണ്ട് തെരുവിൽ സഹായത്തിന് കേഴുന്ന സ്ത്രീയെ ഇവർ കണ്ടുമുട്ടുകയായിരുന്നു. ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുകയായിരുന്നു ജനിച്ച് രണ്ടുമാസം മാത്രമായ ആ കുഞ്ഞ്. ഉടൻ ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പട്ടിണിയും പോഷകാഹാരക്കുറവുമാണ് മരണകാരണം. ദിവസങ്ങളായി കുട്ടിക്ക് പാല് നൽകാൻ സാധിച്ചിരുന്നില്ല. കുഞ്ഞുങ്ങൾക്കുള്ള പാൽ ഗസ്സ‍യിലൊരിടത്തും കിട്ടാനില്ല -ആരോഗ്യപ്രവർത്തകർ പറഞ്ഞു.

ഗസ്സക്ക് സഹായമെത്തിക്കാനുള്ള ആഗോളതലത്തിലുള്ള ആവശ്യത്തെ ഇസ്രായേൽ അവഗണിക്കുന്നതിന്‍റെ ഏറ്റവുമൊടുവിലത്തെ സംഭവമാണ് പട്ടിണിമൂലമുള്ള പിഞ്ചുകുഞ്ഞിന്‍റെ മരണം. ഇസ്രായേൽ യുദ്ധം തുടങ്ങിയതിന് ശേഷം 29,606 ഫലസ്തീനികൾ ഗസ്സയിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. എഴുപതിനായിരത്തോളം പേർക്കാണ് പരിക്കേറ്റത്.

ഇസ്രായേൽ പട്ടിണിയെ ആയുധമാക്കി ഉപയോഗിക്കുകയാണെന്നും ഗസ്സയിലെ 23 ലക്ഷം ജനങ്ങൾ ക്ഷാമത്തിന്‍റെ വക്കിലാണെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടുന്നു. ജീവൻ നിലനിർത്താനായി ചെറു ചെടികൾ പറിച്ചെടുത്ത് ഭക്ഷിക്കേണ്ട ദയനീയാവസ്ഥയിലാണ് ഫലസ്തീനികളെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂർണമായും നിലച്ചിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകൾ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ‘വേൾഡ് ഫുഡ് പ്രോഗ്രാം’ ഭക്ഷ്യവിതരണം പൂർണമായും നിർത്തിയിരുന്നു.

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വിശുദ്ധ മാസമായ റമദാനിലും ഗസ്സ മുനമ്പിൽ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ യുദ്ധകാല കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും അഭാവം ഗസ്സയിലുടനീളം രോഗവ്യാപനത്തിനും കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിനും കാരണമാകുമെന്ന് യു.എൻ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫ്രഞ്ച് പതാകയെ അനാദരിച്ചു; തുനീസ്യൻ മുസ്‍ലിം പുരോഹിതനെ പുറത്താക്കി ഫ്രാൻസ്

Next Post

‘ആദ്യം മൈക്കിന് വേണ്ടി ഏറ്റുമുട്ടി, ഇപ്പോൾ പരസ്യമായി പരസ്പരം തെറിവിളി’; പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
‘ആദ്യം മൈക്കിന് വേണ്ടി ഏറ്റുമുട്ടി, ഇപ്പോൾ പരസ്യമായി പരസ്പരം തെറിവിളി’; പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്

'ആദ്യം മൈക്കിന് വേണ്ടി ഏറ്റുമുട്ടി, ഇപ്പോൾ പരസ്യമായി പരസ്പരം തെറിവിളി'; പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്

പള്ളി വികാരിയെ വാഹനം ഇടിപ്പിക്കാൻ ശ്രമം:കുറ്റക്കാർ അറസ്റ്റിൽ

പള്ളി വികാരിയെ വാഹനം ഇടിപ്പിക്കാൻ ശ്രമം:കുറ്റക്കാർ അറസ്റ്റിൽ

കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടു പോയ യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതികളെ തിരുവല്ലയിൽ എത്തിച്ചു

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നൽകിയയാൾ പിടിയിൽ

'ഹോം നഴ്സിന്റെ മരണം മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ട്'; പിടികൂടി പൊലീസ്

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021