നൃൂഡൽഹി : അപകടങ്ങളും പരിക്കുകളും കുറയ്ക്കുന്നതിന് പാസഞ്ചർ ബസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആഗോള റോഡ് സുരക്ഷാ സംഘടനയായ ഇൻ്റർനാഷണൽ റോഡ് ഫെഡറേഷൻ (ഐആർഎഫ്) റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തോട് (എംഒആർടിഎച്ച്) ആവശ്യപ്പെട്ടു. പാസഞ്ചർ ബസ് അപകടങ്ങളിൽപ്പെട്ട് നിരവധി യാത്രികരുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന ആവശ്യം ഐആർഎഫ് മുന്നോട്ട് വച്ചത്. ബസുകളിൽ അടിയന്തരമായി സീറ്റ് ബെൽറ്റ് നൽകേണ്ടതുണ്ടെന്നും അത് നിർബന്ധമാക്കണമെന്നും ഐആർഎഫ് പ്രസിഡൻ്റ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു.