തിരുവനന്തപുരം :എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി പരിഗണിച്ച് ഹൈക്കോടതി. പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലെ കെഎസ്ഐഡിസിയെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സി എം ആർഎല്ലിൽ പിന്നെ എന്തിനാണ് കെ എസ് ഐ ഡിസിയുടെ നോമിനിയെന്നും കോടതി ആരാഞ്ഞു. നിങ്ങളുടെ നോമിനിക്ക് കമ്പനിയിൽ നടന്നത് എന്തെന്ന് അറിയല്ലെന്ന് പറയുന്നത് ലോജിക്കൽ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.തൽക്കാലം കെഎസ്ഐഡിസിക്കെതിരായ അന്വേഷണം മാറ്റി വെക്കണമെന്നും ആവശ്യമെങ്കിൽ പിന്നീട് അന്വേഷിക്കാമല്ലോ ഹർജിക്കാർ (കെഎസ്ഐഡിസി)ആവശ്യപ്പെട്ടു. വ്യക്തമായ തെളിവുകൾ കിട്ടിയതിന് ശേഷംമാത്രമേ അന്വേഷിക്കാകൂവെന്നും കെഎസ്ഐഡിസി അവശ്യപ്പെട്ടു. ഹർജിയിൽ തന്നെ കക്ഷി ചേർക്കണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. എക്സാലോജിക് ഹർജി കർണാടക ഹൈക്കോടതി തളളിയെന്നും ഷോണിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി 12 ലേക്ക് മാറ്റി.