തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ സീറ്റില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥിയാകും. മത്സരിക്കാന്‍ തയ്യാറാണെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. മുഴുവന്‍ സീറ്റിലും വിജയസാധ്യത മുന്നില്‍കണ്ടാണ് കെ സി മത്സരത്തിനിറങ്ങുന്നത്. കെ സി വേണുഗോപാല്‍ എത്തിയാല്‍ ആലപ്പുഴ പിടിക്കാമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.
അതേസമയം വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായില്ല. കണ്ണൂര്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് മത്സരിക്കാന്‍ എഐസിസി ആവശ്യപ്പെട്ടതായാണ് വിവരം. ഇത്തവണ മത്സരത്തിനില്ലെന്ന് കെ സുധാകരന് നേരത്തെ അറിയിച്ചിരുന്നു.