നൃൂഡൽഹി : തന്റെ നേതൃത്വത്തില്‍ മൂന്നാംഘട്ട സര്‍ക്കാര്‍ ജൂണ്‍ മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇപ്പോള്‍ വലിയ സ്വപ്നങ്ങള്‍ കാണുകയും അത് സാക്ഷാത്കരിക്കാന്‍ രാവും പകലും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. 41,000 കോടി രൂപയുടെ റെയില്‍വേ അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിര്‍വഹിച്ചു. കേരളത്തിലെ ഒന്‍പത് സ്റ്റേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്താകെ 553 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. 1500 മേല്‍പ്പാലങ്ങളുടെയും അടിപ്പാതകളുടെയും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. പുനര്‍വികസിപ്പിച്ച ഗോമതി നഗര്‍ റെയില്‍വേ സ്റ്റേഷന് ഉദ്ഘാടനം ചെയ്തു.